ഹൈദരാബാദ്:  YouTuber Armaan Malik: തന്റെ രണ്ടു ഭാര്യാമാരും ഒരേസമയം ഗർഭിണിയാണെന്ന് വെളിപ്പെടുത്തി യൂട്യൂബർ അർമാൻ മാലിക്.  ദക്ഷിണേന്ത്യയില്‍ നിരവധി ആരാധകരുള്ള യൂട്യൂബര്‍മാരില്‍ ഒരാളാണ് അര്‍മാന്‍ മാലിക്. ഇയാൾക്ക് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമായി ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അങ്ങനെയാണ് തന്റെ രണ്ടു ഭാര്യമാരും ഒരേസമയം ഗർഭിണിയാണെന്ന ഈ വാർത്തയും വൈറലായത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shah Rukh Khan Visits Vaishno Devi: പത്താൻ റിലീസിന് മുന്നോടിയായി വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഷാരൂഖ് ഖാൻ



Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


 


അര്‍മാന്‍ മാലിക്കിന് രണ്ടു ഭാര്യമാർ ഉണ്ടെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ് അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ആരാധകര്‍ക്ക് കൗതുകമാണ്. ഭാര്യമാരായ പായല്‍ മാലിക്, കൃതിയ മാലിക് എന്നിവരുമായുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അർമാൻ പങ്കുവയ്ക്കാറുമുണ്ട്.  അർമാന് ഇൻസ്റ്റാഗ്രാമിൽ 15 ലക്ഷവും യൂട്യൂബിൽ 20 ലക്ഷവും ഫോളോവേഴ്സ് ആണുള്ളത്. തന്റെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്ന അർമാൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അത് മറ്റൊന്നുമല്ല തന്റെ രണ്ട് ഭാര്യമാരും ഒരേ സമയം ഗര്‍ഭിണിയായ വിശേഷമായിരുന്നു. ഒപ്പം ഭാര്യമാരായ പായലിന്റെയും കൃതികയുടേയും ചിത്രങ്ങളും പങ്കുവച്ചിരുന്നു. 



Also Read: Unni Mukundan : "നിനക്ക് വേണ്ടി ഇത് ചെയ്യും അന്ന് ബാല പറഞ്ഞു; വീഡിയോ പുറത്ത് വിട്ട് ഉണ്ണി മുകുന്ദൻ


പങ്കുവച്ചതിൽ പായലിന്റെയും കൃതികയുടേയും നിറവയറിൽ ചുംബിക്കുന്ന ചിത്രവും ഉണ്ടായിരുന്നു.  ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അഭിനന്ദനത്തിനൊപ്പം നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് അര്‍മാന്‍ മാലിക്കിനെ തേടിയെത്തുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അർമാൻ 2011 ലാണ് പായലിനെ വിവാഹം കഴിക്കുന്നത് അതിൽ ഇവർക്ക് ചിരയൂ മാലിക് എന്ന ഒരു മകനുണ്ട്.  ശേഷം പായലിന്റെ ആത്മസുഹൃത്തായ കൃതികയെ 2018 ലാണ് വിവാഹം കഴിക്കുന്നത്.  അന്നുമുതൽ ഇവർ ഒരുമിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർ പങ്കുവെയ്ക്കുന്ന ഫോട്ടോകളിലും നാലുപേരും ഉണ്ടാകും. 


Also Read: ബുധ-ശുക്ര സംക്രമണം സൃഷ്ടിക്കും ലക്ഷ്മി നാരായണ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി! 


എന്തായാലും അർമാൻ പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് നിരവധി വിമർശനങ്ങൾ താരം ഏറ്റുവാങ്ങുന്നുണ്ട്. ഇതിൽ 'ഇങ്ങനെപോയാൽ നിങ്ങളൊരു ക്രിക്കറ്റ് ടീം തന്നെയുണ്ടാക്കുമെന്നും', രണ്ടു ഭാഗ്യമാരോടൊപ്പം താമസിക്കുനന്ത് നിയമം അനുവദിക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ചിത്രത്തിനഭിനന്ദനവുമായും ചിലർ എത്തിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.