Shah Rukh Khan Visits Vaishno Devi: പത്താൻ റിലീസിന് മുന്നോടിയായി വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഷാരൂഖ് ഖാൻ

Shah Rukh Khan Visits Vaishno Devi: ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍റെ ചിത്രം പുറത്തുവരുന്നത്‌. ചിത്രത്തിന്‍റെ റിലീസിനായി ആരാധകര്‍ കാത്തിരിയ്ക്കുമ്പോള്‍  ചിത്രത്തിന്‍റെ വിജയത്തിനായിഎല്ലാ ദൈവങ്ങളേയും  കൂട്ട് പിടിച്ചിരിയ്ക്കുകയാണ് കിംഗ്‌ ഖാന്‍...!! 

Written by - Zee Malayalam News Desk | Last Updated : Dec 12, 2022, 03:53 PM IST
  • ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍റെ ചിത്രം പുറത്തുവരുന്നത്‌. ചിത്രത്തിന്‍റെ റിലീസിനായി ആരാധകര്‍ കാത്തിരിയ്ക്കുമ്പോള്‍ ചിത്രത്തിന്‍റെ വിജയത്തിനായിഎല്ലാ ദൈവങ്ങളേയും കൂട്ട് പിടിച്ചിരിയ്ക്കുകയാണ് കിംഗ്‌ ഖാന്‍...!!
Shah Rukh Khan Visits Vaishno Devi: പത്താൻ റിലീസിന് മുന്നോടിയായി വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഷാരൂഖ് ഖാൻ

Shah Rukh Khan Visits Vaishno Devi: പത്താൻ റിലീസിന് മുന്നോടിയായി ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയാണ്. കഴിഞ്ഞ ദിവസം താരം മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ യില്‍ വൈറലാണ്.     

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍റെ ചിത്രം പുറത്തുവരുന്നത്‌. ചിത്രത്തിന്‍റെ റിലീസിനായി ആരാധകര്‍ കാത്തിരിയ്ക്കുമ്പോള്‍  ചിത്രത്തിന്‍റെ വിജയത്തിനായിഎല്ലാ ദൈവങ്ങളേയും  കൂട്ട് പിടിച്ചിരിയ്ക്കുകയാണ് കിംഗ്‌ ഖാന്‍...!! 

 

ജമ്മുവിലെ  പ്രാദേശിക വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, ഷാരൂഖ് ഖാന്‍ ആദ്യം കത്രയിൽ എത്തി. അവിടെ ഹോട്ടലിൽ വിശ്രമിച്ച ശേഷം ക്ഷേത്രത്തിലേയ്ക്കുള്ള  യാത്ര ആരംഭിച്ചു. ഷാരൂഖ് ഖാന്‍ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്‍റെ  വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 12 മണിയോടെ അദ്ദേഹം വൈഷ്ണോ ദേവി ക്ഷേത്രത്തിലെത്തി.  എന്നാല്‍, ചിത്രങ്ങളിലും വീഡിയോകളിലും, ഷാരൂഖ് ഖാന്‍റെ മുഖം വ്യക്തമായി കാണാൻ കഴിയില്ല.  

ഡിസംബര്‍ ആദ്യവാരം ഷാരൂഖ് ഖാൻ മക്കയിൽ ഉംറ നിർവഹിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.    

അതേസമയം, ഷാരൂഖ് ഖാൻ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന വീഡിയോ കണ്ട് ആരാധകര്‍ വികാരാധീനരായി.  SRK ഏറ്റവും വലിയ മതേതര മനുഷ്യൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉംറ ചെയ്തുകൊണ്ട് അദ്ദേഹം തന്‍റെ മതം പിന്തുടർന്നു, ഇപ്പോൾ അനുഗ്രഹം തേടി ഏറ്റവും പവിത്രമായ ഒരു ഹിന്ദു ക്ഷേത്രത്തിൽ എത്തിയിരിക്കുന്നു, ഒരു ആരാധകന്‍ കുറിച്ചു. ഒരു യഥാർത്ഥ ഇന്ത്യക്കാരന് മാത്രമേ എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ കഴിയൂ എന്നാണ്  മറ്റൊരു ആരാധകന്‍ കുറിച്ചത്.   

നിരവധി ബോളിവുഡ്  താരങ്ങള്‍ ഇതിനുമുന്‍പ്  വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. സിനിമ റിലീസിന് മുമ്പ് ഷാരൂഖ് ഖാൻ ആദ്യമായാണ് ഈ ക്ഷേത്രം സന്ദർശിക്കുന്നത്.

ഷാരൂഖ്, ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവർ അഭിനയിക്കുന്ന പത്താൻ ജനുവരി 25 ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ആദ്യ ഗാനം  ഇതിനോടകം പുറത്തിറക്കി. "ബേഷരം രംഗ്" ബോളിവുഡിലെ എക്കാലത്തെയും മികച്ച  HOT ഗാനം  എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്.   

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News