Minnal Murali - Yuvraj Singh Promo : ദ ഗ്രേറ്റ് ഖാലിക്ക് ശേഷം മിന്നൽ മുരളിയെ പരീക്ഷിക്കാൻ യുവിയും: വീഡിയോ
ദ ഗ്രേറ്റ് ഖാലി പരീക്ഷിച്ചത് മിന്നൽ മുരളിയുടെ ബലമായിരുന്നെങ്കിൽ യുവരാജ് സിങ് പരീക്ഷിച്ചത് സ്പീഡായിരുന്നു.
Kochi : ദ ഗ്രേറ്റ് ഖാലിക്ക് ശേഷം മിന്നൽ മുരളിയെ (Minnal Murali) പരീക്ഷിക്കാൻ ഇപ്പോൾ യുവരാജ് സിങ്ങും (Yuvraj Singh) എത്തിയിരിക്കുന്നു. ദ ഗ്രേറ്റ് ഖാലി പരീക്ഷിച്ചത് മിന്നൽ മുരളിയുടെ ബലമായിരുന്നെങ്കിൽ യുവരാജ് സിങ് പരീക്ഷിച്ചത് സ്പീഡായിരുന്നു. അമേരിക്കൻ സൂപ്പർ ഹീറോ (American Superhero) ആകാനുള്ള ടെസ്റ്റിലാണ് മിന്നൽ മുരളി പങ്കെടുത്തത്. ആറ് ബോളിൽ ബാറ്റും ബോളും ചെയ്ത് ആറ് സിക്‌സറാണ് മിന്നൽ മുരളി അടിച്ചത്. കൂടാതെ ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയും ചെയ്തു.
മിന്നൽ മുരളിയുടെ റിലീസിന് മുന്നോടിയായി വമ്പൻ പ്രീ റിലീസ് ക്യാംപെയിനാണ് ചിത്രത്തിന് വേണ്ടി നെറ്റ്ഫ്ലിക്സ് ഒരുക്കിയത്. ചിത്രം ഡിസംബർ 24 ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് റിലീസ് ചെയ്യുന്നത്. അമേരിക്കൻ സൂപ്പർ ഹീറോ ആകാനുള്ള യുവരാജിന്റെ ടെസ്റ്റിലും മിന്നൽ മുരളി പാസായി.
ALSO READ: Minnal Murali Promo : അമേരിക്കൻ സൂപ്പർ ഹീറോയാകാൻ മിന്നൽ മുരളി; വീഡിയോ
ചിത്രത്തിന്റെ ടീസറും, ആദ്യം ഇറങ്ങിയ ട്രെയിലറുമൊക്കെ തന്നെ വളരെ അധികം ഹിറ്റ് ആയിരുന്നു. വൻ സ്വീകാര്യതയാണ് ഇതിനൊക്കെ ലഭിച്ചത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമ കൂടിയാണ്.
ALSO READ: Minnal Murali Trailer 2: പ്രേക്ഷകർക്ക് ബോണസ്, മിന്നൽ മുരളി ട്രെയിലർ 2 പുറത്തുവിട്ട് അണിയറക്കാർ
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. ടൊവീനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സമീർ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ഷാൻ റഹ്മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.
മലയാളത്തിന് (Malayalam) പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുങ്ക് എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ആദ്യം തിയറ്ററുകളിൽ (Theatre) റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. തമിഴിൽ മിന്നൽ മുരളി (Minnal Murali) എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ മിസ്റ്റർ മുരളിയെന്നും (Mr Murali) തെലുങ്കിൽ മെരുപ്പ് മുരളിയെന്നും കന്നടയിൽ മിഞ്ചു മുരളിയെന്നുമാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...