Minnal Murali Trailer 2: പ്രേക്ഷകർക്ക് ബോണസ്, മിന്നൽ മുരളി ട്രെയിലർ 2 പുറത്തുവിട്ട് അണിയറക്കാർ

മലയാളി പ്രേക്ഷക‌ർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ഡിസംബർ 24 നാണ് മിന്നൽ മുരളി ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത്. 

Written by - Zee Hindustan Malayalam Desk | Last Updated : Dec 1, 2021, 12:09 PM IST
  • ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ എത്തുന്നത്.
  • ഡിസംബർ 24നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
  • ചിത്രത്തിന്റെ ടീസറും, ആദ്യം ഇറങ്ങിയ ട്രെയിലറുമൊക്കെ തന്നെ വളരെ അധികം ഹിറ്റ് ആയിരുന്നു.
Minnal Murali Trailer 2: പ്രേക്ഷകർക്ക് ബോണസ്, മിന്നൽ മുരളി ട്രെയിലർ 2 പുറത്തുവിട്ട് അണിയറക്കാർ

ടൊവിനോ തോമസ്-ബേസിൽ ജോസഫ് (Tovino Thomas-Basil Joseph) കൂട്ടുകെട്ടിലെത്തുന്ന മിന്നൽ മുരളിയുടെ രണ്ടാമത്തെ ട്രെയിലർ (Minnal Murali Trailer 2) പുറത്തുവിട്ടു. പ്രേക്ഷകർക്കായി ബോണസ് ട്രെയിലർ (Bonus Trailer) പുറത്തുവിടുന്നു എന്ന കുറിപ്പോടെയാണ് സംവിധായകൻ ബേസിൽ ജോസഫ് ട്രെയിലർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. 

 

ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ എത്തുന്നത്. ഡിസംബർ 24നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും, ആദ്യം ഇറങ്ങിയ ട്രെയിലറുമൊക്കെ തന്നെ വളരെ അധികം ഹിറ്റ് ആയിരുന്നു. വൻ സ്വീകാര്യതയാണ് ഇതിനൊക്കെ ലഭിച്ചത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമ കൂടിയാണ്.

Also Read: Minnal Murali | "ഉയിരെ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ"; മിന്നൽ മുരളിയിലെ പുതിയ ​ഗാനം പുറത്തിറങ്ങി

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. ടൊവീനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 

Also Read: Minnal Murali Release Date: ഈ ക്രിസ്‌മസ്‌ രാവിൽ മലയാളികളുടെ സൂപ്പർ ഹീറോ മിന്നൽ മുരളി എത്തുന്നു

അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.  സമീർ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ഷാൻ റഹ്മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.

മലയാളത്തിന് (Malayalam) പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുങ്ക് എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ആദ്യം തിയറ്ററുകളിൽ (Theatre) റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. തമിഴിൽ മിന്നൽ മുരളി (Minnal Murali) എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ മിസ്റ്റർ മുരളിയെന്നും (Mr Murali) തെലുങ്കിൽ മെരുപ്പ് മുരളിയെന്നും കന്നടയിൽ മിഞ്ചു മുരളിയെന്നുമാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News