അമിതാഭ് ബച്ചൻ, രശ്മിക മന്ദാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും. ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്റർ വളരെ വേ​ഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. അമിതാഭ് ബച്ചനും രശ്മികയും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ബച്ചനും രശ്മികയുമാണ് പോസ്റ്ററിലുള്ളത്. ഇരുവരും ചേർന്ന് പട്ടം പറത്തുന്ന രം​ഗമാണ് പോസ്റ്ററിൽ കാണാനാവുക. വികാസ് ബാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഓരോ കൂട്ടുകുടുംബത്തിന്റെയും ഹൃദ്യമായ കഥയാണ് ​ഗുഡ്ബൈ.


COMMERCIAL BREAK
SCROLL TO CONTINUE READING

അമിതാഭ് ബച്ചൻ, രശ്മിക മന്ദാന എന്നിവരെ കൂടാതെ നീന ഗുപ്ത, പവയിൽ ഗുലാത്തി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിരിയും കണ്ണീരും ഒക്കെ നിറഞ്ഞ വികാരങ്ങളുടെ ഒരു റോളർ-കോസ്റ്റർ റൈഡിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുമെന്ന് ചിത്രം വാഗ്ദാനം ചെയ്യുന്നു. നേരത്തെ ജൂലൈയിൽ അമിതാഭ് ബച്ചൻ, നീന ഗുപ്ത, രശ്മിക മന്ദാന, പവയിൽ ഗുലാത്തി എന്നിവർ ടിവിയിൽ ഒരുമിച്ച് ഒരു കായിക പരിപാടി ആസ്വദിക്കുന്നതും ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതുമായ ചിത്രത്തിലെ ഒരു സ്റ്റിൽ പുറത്തുവന്നിരുന്നു. ജീവിതം, കുടുംബം, ബന്ധങ്ങൾ എന്നിവയെ കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു കഥയായിരിക്കും ഗുഡ്‌ബൈ. 



Also Read: CBI 5: സിബിഐ 5ന്റെ സാറ്റ്ലൈറ്റ് റൈറ്റ്സ് സൂര്യ ടിവിക്ക് തന്നെ


 


ചിത്രത്തിൽ എല്ലി അവ്രാം, സുനിൽ ഗ്രോവർ, സാഹിൽ മേത്ത, അഭിഷേക് ഖാൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശോഭ കപൂർ, എക്ത ആർ കപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.