അവസാനം സിബിഐ 5ന്റെ സാറ്റ്ലൈറ്റ് അവകാശങ്ങൾ സൂര്യ ടിവി തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം നെറ്റ്ഫ്ലിക്സിലും സ്ട്രീം ചെയ്യുന്നുണ്ട്. ഇപ്പോൾ സൂര്യ ടിവി തന്നെ സിബിഐ5ന്റെ സാറ്റ്ലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ എത്തിയിരിക്കുകയാണ്. നേരത്തെ സൂര്യ ടിവി സിബിഐ 5ന്റെ സാറ്റ്ലൈറ്റ് അവകാശത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ പിന്നീട് പ്രൊഡ്യൂസറുമായുള്ള ചർച്ചയിൽ സൂര്യ ടിവി തന്നെ അവകാശം സ്വന്തമാക്കിയിരിക്കുകയാണ്. ആറ് കോടിയോളം രൂപയ്ക്കാണ് സൂര്യ ടിവി ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.
മുൻപ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അഞ്ചാം വരവിലും ചിത്രത്തെ സ്വീകരിച്ചു. ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് അണിനിരന്നത്. രഞ്ജി പണിക്കർ, സായ്കുമാർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, കനിഹ തുടങ്ങി നിരവധി പേർ ചിത്രത്തിലഭിനയിച്ചു. ജഗതി ശ്രീകുമാർ കാലങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്. വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ലൂടെ ശക്തമായ കഥാപാത്രമായി തിരിച്ചെത്തി.
Also Read: CBI 5 in Netflix: അയ്യരുടെ ഇൻവെസ്റ്റിഗേഷൻ ഇനി നെറ്റ്ഫ്ലിക്സിൽ കാണാം; സിബിഐ 5 സ്ട്രീമിംഗ് തുടങ്ങി
1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ൽ ജാഗ്രത, 2004ൽ സേതുരാമയ്യർ സിബിഐ, 2005ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളാണ് എത്തിയത്. 13 വർഷങ്ങൾക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിച്ചുവെന്ന പ്രത്യേകത സേതുരാമയ്യർ സിബിഐക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...