ബിന്‍ ലാദന്‍ കമ്പനിയിലെ 10000 തൊഴിലാളികള്‍ക്ക് മുടങ്ങി കിടക്കുന്ന ശമ്പളം നല്‍കുമെന്ന് വാര്‍ത്ത
പ്രമുഖ നിര്‍മാണ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന് പുതിയ കരാറുകള്‍ നല്‍കുന്നതിന് സൗദി ഭരണകൂടം ഏര്‍പെടുത്തിയ നിരോധം നീക്കിയതായുള്ള വാര്‍ത്തക്ക് പിന്നാലെ ബിന്‍ ലാദന്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് വീണ്ടും ആശ്വാസ വാര്‍ത്ത. മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്ന 10000 തൊഴിലാളികള്‍ക്ക് മെയ് മാസത്തില്‍ ശമ്പളം നല്‍കുമെന്ന് മക്ക മേഖല തൊഴില്‍വകുപ്പ് മേധാവി അബ്ദുല്ല അല്‍ ഉലയാന്‍ പറഞ്ഞു.
ജിദ്ദ: പ്രമുഖ നിര്‍മാണ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന് പുതിയ കരാറുകള്‍ നല്‍കുന്നതിന് സൗദി ഭരണകൂടം ഏര്‍പെടുത്തിയ നിരോധം നീക്കിയതായുള്ള വാര്‍ത്തക്ക് പിന്നാലെ ബിന്‍ ലാദന്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് വീണ്ടും ആശ്വാസ വാര്‍ത്ത. മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്ന 10000 തൊഴിലാളികള്‍ക്ക് മെയ് മാസത്തില്‍ ശമ്പളം നല്‍കുമെന്ന് മക്ക മേഖല തൊഴില്‍വകുപ്പ് മേധാവി അബ്ദുല്ല അല്‍ ഉലയാന്‍ പറഞ്ഞു.
15000ത്തോളം തൊഴിലാളികള്‍ക്ക് മറ്റ് കമ്പനികളിലേക്ക് മാറുന്നതിനുള്ള നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കുമെന്നും തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതുവരെ കമ്പനിക്കുള്ള മന്ത്രാലയത്തിന്റെ കമ്പ്യൂട്ടര്‍ സേവനം നിര്‍ത്തലാക്കിയതായും അദ്ദേഹം വ്യക്തമാക്കി. വര്‍ക് പെര്‍മിറ്റ് പുതുക്കുന്നത് ഒഴികെയുള്ള സേവനങ്ങളാണ് നിര്‍ത്തലാക്കിയത്. തൊഴിലാളികള്‍ക്ക് ബാങ്ക് നടപടികള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് നടപടികള്‍ക്കും പ്രയാസം നേരിടാതിരിക്കാനാണിത്.റിക്രൂട്ട്‌മെന്റ്, വിസ ഇഷ്യുചെയ്യല്‍, പ്രൊഫഷന്‍ മാറ്റം, മറ്റ് സേവനങ്ങള്‍ എന്നിവക്കുള്ള വിലക്ക് തുടരുന്നുണ്ട്. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നവര്‍ ഹയ്യ് മര്‍വയില്‍ ഹിറാ റോഡിലെ തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനുള്ള ഓഫിസില്‍ പരാതി നല്‍കണമെന്നും കമ്പനികളിലേയും സ്ഥാപനങ്ങളിലേയും തൊഴില്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമിതിയാണിതെന്നും അദ്ദേഹം അറിയിച്ചു.
എണ്ണവിലയിടിവിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പതിനായിരത്തോളം തൊഴിലാളികള്‍ക്ക് തൊഴിൽ നഷ്ട്ടപ്പെടുകയും പലരെയും കമ്പനി നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.അതിനിടെയാണ് കൂനിന്മേൽ കുരുവെന്ന വണ്ണം സൌദി ഭരണകൂടത്തിന്റെ വിലക്ക് കൂടി വന്നത് .കഴിഞ്ഞ ദിവസങ്ങളിൽ കമ്പനി ഓഫിസുകള്‍ക്ക് മുന്നില്‍ വേതനം കിട്ടാത്ത തൊഴിലാളികള്‍ പലയിടത്തും അക്രമാസക്തരാവുകയും മക്കയിൽ പത്തോളം കമ്പനി ബസുകൾ കത്തിക്കുകയും പലർക്കും പരിക്കേൽകുകയും ചെയ്തിരുന്നു .കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായത്തോടെ മലയാളികളുള്‍പ്പെടെ പ്രവാസികളും സ്വദേശികളും കടുത്ത പ്രതിസന്ധിയിലായിരുന്നു . ഉന്നത തസ്തികയിലുള്ളവരടക്കം 77000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. ജിദ്ദയില്‍ അക്രമാസക്തരായ തൊഴിലാളികള്‍ ഓഫിസിലെത്തിഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ചു. ബഹളത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച മാനേജറുടെ കാറിടിച്ച് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു .
അതേ സമയം എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറി കടന്നാലേ കമ്പനിയുടെ സാമ്പത്തിക സ്ഥിതി പൂർവ സ്ഥിതിയിലാവൂ എന്നാണ് സൂചന .ജോലി നഷ്ടപെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിനു തൊഴിലാളികൾക്ക് പുതിയ തീരുമാനം ആശ്വാസം പകരും