മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമം നടത്തിയ 13 പേരെ ഒമാൻ കോസ്റ്റ് ഗാർഡ് പിടികൂടിയാതായി റിപ്പോർട്ട്. ദോഫാർ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചവരെ പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദിയുടെ ആദ്യ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു


അറബ് രാജ്യങ്ങളിൽ നിന്നും മൂന്നു ബോട്ടുകളിലായി എത്തിയ പതിമൂന്നു പേരെയാണ് കോസ്റ്റ് ഗാർഡിന്റെ സംഘം പിടികൂടിയിരിക്കുന്നത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും റോയൽ ഒമാൻ പോലീസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നുണ്ട്.ഇതിനിടയിൽ ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മോഷണം നടത്തിയ ഒരു അറബ് വംശജനെ റോയൽ ഒമാൻ പോലീസ്  അറസ്റ്റ് ചെയ്തിരുന്നു. മസ്‌കറ്റ്, ദോഫാർ, നോർത്ത് അൽ ബത്തിന ഗവർണറേറ്റുകളിലെ നിരവധി വീടുകളിൽ നിന്നും കടകളിൽ നിന്നും ഇയാൾ പണവും സ്വകാര്യ വസ്തുക്കളും മോഷ്ടിച്ചതിനാണ് അറബ് പൗരനെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്. 


Also Read: Dhanteras 2023: ധൻതേരസിൽ ലക്ഷ്മി-കുബേര കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!


വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാന്ററുടെ നേതൃത്വത്തിലാണ് പ്രതിയെ  അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടിയിലായ  അറബ്  വംശജനെതിരെ   നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്ന്  റോയൽ ഒമാൻ പോലീസ്  ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.