Saudi News: കൈക്കൂലി, കള്ളപ്പണം; ഒരു മാസത്തിനിടെ സൗദിയിൽ പിടികൂടിയത് 134 പേരെ
Saudi News: സ്വദേശികളും വിദേശികളുമായ ഇത്രയും പേരെ അറസ്റ്റ് ചെയ്യുന്നത് ഒരു മാസത്തിനിടയിലാണ്. ഇതിനായി 3400 നിരീക്ഷണ സ്കോഡുകളാണ് നടത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി. സംശയമ തോന്നിയ 340 പേരെ ചോദ്യം ചെയ്തു.
റിയാദ്: സൗദിയിൽ കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, ഔദ്യോഗിക പദവിയുടെ ദുരുപയോഗം, വ്യാജരേഖ ചമയ്ക്കൽ എന്നീ കേസുകളിൽ പ്രതികളായ 134 പേരെ അഴിമതി വിരുദ്ധ അതോറിറ്റി പിടികൂടി.
സ്വദേശികളും വിദേശികളുമായ ഇത്രയും പേരെ അറസ്റ്റ് ചെയ്യുന്നത് ഒരു മാസത്തിനിടയിലാണ്. ഇതിനായി 3400 നിരീക്ഷണ സ്കോഡുകളാണ് നടത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി. സംശയം തോന്നിയ 340 പേരെ ചോദ്യം ചെയ്തു. ആഭ്യന്തരം, നീതിന്യായം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ-ഗ്രാമകാര്യം-ഭവന നിർമാണം എന്നീ മന്ത്രാലയങ്ങളിലെയും സക്കാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയിലെയും ജീവനക്കാരെയാണ് പിടികൂടിയത്. ക്രിമിനൽ നടപടി ചട്ടപ്രകാരം അറസ്റ്റ് ചെയ്തവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായും അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കിയിരുന്നു.
Also Read: Drugs Seized: ദുബായിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 13 ടൺ മയക്കുമരുന്ന് ഗുളികകൾ!
നബിദിനം പ്രമാണിച്ച് യുഎഇയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
നബിദിനത്തോടനുബന്ധിച്ച് യുഎഇയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. മാത്രമല്ല യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29 വെള്ളിയാഴ്ച അവധി ആയിരിക്കുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു.
Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കുന്നത് ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ചയാണ്. വാരാന്ത്യ അവധി കൂടി ചേരുമ്പോൾ മൂന്നു ദിവസത്തെ അവധിയാണ് ഇത്തവണ ലഭിക്കുന്നത്. നബിദിന പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത് വെള്ളിയാഴ്ചയാണ് . സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഈ അവധി ബാധകമാണ്. അതേസമയം നബിദിനം പ്രമാണിച്ച് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കും ഈ അവധി ബാധകമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...