Drugs Seized: ദുബായിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; പിടികൂടിയത് 13 ടൺ മയക്കുമരുന്ന് ഗുളികകൾ!

Dubai News: മ​യ​ക്കു​മ​രു​ന്ന് ഒ​ളി​പ്പി​ച്ച വാ​തി​ലു​ക​ളും പാ​ന​ലു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​വും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ങ്കു​വെ​ച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 02:05 PM IST
  • ദുബായിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട
  • വാ​തി​ലു​ക​ളി​ലും പാ​ന​ലു​ക​ളി​ലു​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളാണ് പി​ടി​കൂ​ടിയത്
  • ഇവ അ​ഞ്ച് ക​ണ്ടെ​യ്​​ന​റു​ക​ളി​ലാക്കി രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം
Drugs Seized: ദുബായിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; പിടികൂടിയത് 13 ടൺ മയക്കുമരുന്ന് ഗുളികകൾ!

ദു​ബൈ: യുഎ​ഇ​യി​ൽ വീ​ണ്ടും വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ടയെന്ന് റിപ്പോർട്ട്. വാ​തി​ലു​ക​ളി​ലും പാ​ന​ലു​ക​ളി​ലു​മാ​യി ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 8.6 കോ​ടി നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളാണ് ദു​ബൈ പോലീ​സ് പി​ടി​കൂ​ടിയത്. 651 വാ​തി​ലു​ക​ളി​ലും 432 അ​ല​ങ്കാ​ര പാ​ന​ലു​ക​ളി​ലു​മാ​യി ഒ​ളി​പ്പി​ച്ച 13 ട​ൺ ക്യ​പ്റ്റാ​ഗോ​ൺ ഗു​ളി​ക​ക​ളാ​ണ് ദുബായ് പോലീസ് പിടികൂടി​യ​ത്.  ഇവ അ​ഞ്ച് ക​ണ്ടെ​യ്​​ന​റു​ക​ളി​ലാക്കി രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

Also Read: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് പുതിയ ചാനൽ വരുന്നു

പി​ടി​കൂ​ടി​യ ഗു​ളി​ക​ക​ൾ​ക്ക്​ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ 387 കോ​ടി ദി​ർ​ഹം വി​ല​മ​തി​ക്കു​മെ​ന്ന് അധികൃതർ അറിയിച്ചു.​ സം​ഭ​വ​ത്തി​ൽ ആ​റു​പേ​രെ ദു​ബൈ പോലീ​സ് അറസ്റ്റു ചെയ്തതായി യുഎഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ല​ഫ്റ്റ​ന​ൻ​റ് ജ​ന​റ​ൽ ശൈ​ഖ് സെ​യ്ഫ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​ൻ വ്യക്തമാക്കി. ‘ഓ​പ​റേ​ഷ​ൻ കൊ​ടു​ങ്കാ​റ്റ്’ പേ​രി​ൽ ദു​ബൈ പോലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ഇവരുടെ ശ്ര​മം ത​ക​ർ​ത്ത​ത്.

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

മ​യ​ക്കു​മ​രു​ന്ന് ഒ​ളി​പ്പി​ച്ച വാ​തി​ലു​ക​ളും പാ​ന​ലു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​വും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ങ്കു​വെ​ച്ചിട്ടുണ്ട്. പി​ടി​യി​ലാ​യ​വ​ർ അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ൽ​പെ​ട്ട​വ​രാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​തെന്നും അന്വേഷണ സംഘം പറഞ്ഞു. പ്ര​തി​ക​ളു​ടെ കൂ​ടു​ത​ൽ വി​വരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പാ​ന​ലു​ക​ളി​ൽ ഒളിപ്പി​ച്ചുവച്ചിരുന്ന മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ പു​റ​ത്തെ​ടു​ക്കാ​ൻ ദി​വ​സ​ങ്ങ​ളു​ടെ പ്ര​യ​ത്നം വേ​ണ്ടി​വ​ന്ന​താ​യും വാ​തി​ലു​ക​ൾ​ക്കു​ള്ളി​ൽ പൊ​ടി​രൂ​പ​ത്തി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്​ ഒ​ളി​പ്പി​ച്ചു​വെ​ച്ച​തെന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News