Saudi Arabia: വിമാനത്താവളങ്ങളിൽ നിന്നും ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 305 കാറുകൾ പിടികൂടി
Saudi News: ടാക്സി ലൈസൻസില്ലാതെ യാത്രക്കാർക്ക് ഗതാഗത സേവനം ഒരുക്കിയാൽ 5,000 റിയാൽ പിഴ ചുമത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
റിയാദ്: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ടാക്സി ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 305 കാറുകൾ പിടികൂടിയാതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പൊതുഗതാഗത അതോറിറ്റി വിമാനത്താവളങ്ങളിൽ ആരംഭിച്ച തീവ്രയത്ന നിരീക്ഷണ കാമ്പയിൻ തുടരുന്നതിനിടെയാണ് ഇത്രയും കാറുകൾ പിടികൂടിയത്.
Also Read: ഗൾഫ് യാത്രക്കാർക്ക് ആശ്വാസ വാർത്ത; അമിത വിമാന നിരക്കിൽ നിന്ന് രക്ഷനേടാൻ കപ്പൽ സർവ്വീസൊരുക്കിയേക്കും
ഇതോടൊപ്പം 645 നിയമ ലംഘകരും അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ടാക്സി ലൈസൻസില്ലാതെ യാത്രക്കാർക്ക് ഗതാഗത സേവനം ഒരുക്കിയാൽ 5,000 റിയാൽ പിഴ ചുമത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മാത്രമല്ല വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മുഴുവൻ ചെലവുകളും നിയമലംഘകർ തന്നെ വഹിക്കേണ്ടി വരുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Also Read: 100 വർഷങ്ങൾക്ക് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ആകസ്മിക ധനലാഭവും!
വിമാനത്താവളത്തിലെ ടാക്സികൾ ഗതാഗത നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും യാത്രാ സേവനത്തിന്റെ ഗുണനിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് ഈ ക്യാമ്പയിൻ ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy