Lakshmi Narayana Budhaditya Rajayoga 2024: പഞ്ചാംഗമനുസരിച്ച് മീന രാശിയിൽ ലക്ഷ്മീ നാരായണ യോഗവും ബുധാദിത്യ യോഗവും സൃഷ്ടിക്കാൻ പോകുകയാണ്.
Double Rajayoga 2024: ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ഏപ്രിൽ 2 ന് മേട രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും. ഇതിനു ശേഷം ഇത് ഏപ്രിൽ 9 ന് മീന രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും
Lakshmi Narayana Budhaditya Rajayoga 2024: പഞ്ചാംഗമനുസരിച്ച് മീന രാശിയിൽ ലക്ഷ്മീ നാരായണ യോഗവും ബുധാദിത്യ യോഗവും സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ഏപ്രിൽ 2 ന് മേട രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും
ഇതിനു ശേഷം ഇത് ഏപ്രിൽ 9 ന് മീന രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. മീന രാശിയിൽ ബുധന്റെ ആഗമനം ശുക്രനും സൂര്യനുമായി ഒരു സംയോഗം ഉണ്ടാകും.
മീനരാശിയിൽ ശുക്ര ബുധ സംഗമം ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കുകയും അതുപോലെ സൂര്യ ബുധ കൂടിച്ചേരലിലൂടെ ബുധാദിത്യാ രാജയോഗവും സൃഷ്ടിക്കും. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും ഉണ്ടാകും
എങ്കിലും ഈ 3 രാശിക്കാരുടെ ഭാഗ്യം ഈ സമയം മിന്നിത്തിളങ്ങും. ഒപ്പം ആദരവും ബഹുമാനവും ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതെന്ന് നോക്കാം...
ഇടവം (Taurus): ഈ രാശിക്കാർക്ക് ലക്ഷ്മി നാരായണ ബുധാദിത്യാ രാജയോഗം വൻ നേട്ടങ്ങൾ നൽകും. കാരണം ഈ രണ്ട് രാജയോഗങ്ങളും നിങ്ങളുടെ രാശിയുടെ വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥാനത്താണ് രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങൾക്ക് മികച്ച ലഭനേട്ടങ്ങൾ ഉണ്ടാകും. ഒപ്പം വരുമാനത്തിന്റെ പുതിയ വഴികൾ തുറക്കും
മീനം (Pisces): ലക്ഷ്മി നാരായണ ബുധാദിത്യാ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ. കാരണം ഈ യോഗം നിങ്ങളുടെ കർമ്മ ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ നിങ്ങൾക്ക് ജോലിയിലും ബിസിനസിലും മികച്ച നേട്ടങ്ങൾ ലഭിക്കും. കരിയറിലെ നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ ലഭിക്കും. ജോലിയില്ലാത്തവർക്ക് നല്ല ജോലി ലഭിക്കും, ബിസിനസുകാർക്ക് ഈ സമയം അടിപൊളി ലാഭനേട്ടങ്ങൾ ലഭിക്കും.
ചിങ്ങം (Leo): ഈ രണ്ടു രാജയോഗത്തിലൂടെ ചിങ്ങ രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും അനുകൂല ഫലങ്ങൾ ലഭിക്കും. കാരണം ഈ രാജയോഗം നിങ്ങളുടെ രാശിയുടെ അഷ്ടമ ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കും. ഈ സമയം നിങ്ങൾ പുതിയ വാഹനമോ വസ്തുവോ വാങ്ങിയേക്കും. വ്യവസായികൾ തന്റെ ബിസിനസ് വിപുലീകരിക്കും. കുടുംബക്കാരുടെ പിന്തുണ നിങ്ങൾക്കൊപ്പമുണ്ടാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)