Kuwait News: അപകടകരമായി വാഹനം ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച 31 പേർ അറസ്റ്റിൽ!
Kuwait News: മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്ന ഉള്ളടക്കമാണ് ഇവര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.
കുവൈത്ത്: അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിക്കുന്നതിന്റെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച 31 പേർ കുവൈത്തിൽ അറസ്റ്റിൽ. ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റ് ആണ് ഇവരെ അറസ്റ്റു ചെയ്തത്.
Also Read: പാലസ്തീന് കൂടുതൽ സഹായവുമായി ഖത്തര്‍; 87 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി രണ്ടു വിമാനങ്ങള്‍ പറന്നു
ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്ന ഉള്ളടക്കമാണ് ഇവര്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് എന്നതാണ്. പിടിയിലായവരെ തുടര്‍ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ അധികൃതർ അറിയിച്ചിട്ടുണ്ട്.
മാതളനാരങ്ങയ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ സൗദിയിൽ പിടികൂടി
സൗദിയില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തി. മാതളനാരങ്ങ കൊണ്ടുവന്ന ഷിപ്പ്‌മെന്റ് പരിശോധിച്ചപ്പോഴാണ് 900,000 ത്തിലേറെ ലഹരി ഗുളികകള്‍ കണ്ടെത്തിയത്.
സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മാതളനാരങ്ങയുടെ അകത്ത് ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തിയത്. ആകെ 932,980 ലഹരി ഗുളികകളാണ് പിടികൂടിയത്. സാധാരണ നിലയില്‍ നടത്താറുള്ള പരിശോധനയിലാണ് ഇത്രയും ലഹരിമരുന്ന് കണ്ടെത്തിയത്. ആധുനിക സുരക്ഷാ ടെക്‌നിക്കുകള്‍ പരിശോധന സമയത്ത് ഉപയോഗിച്ചിരുന്നു.
ലഹരി ഗുളികകള്‍ പിടിച്ചെടുത്ത അതോറിറ്റി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിന്റെ സഹായം തേടുകയും സൗദി അറേബ്യയില്‍ ഈ ഷിപ്പ്‌മെന്റ് സ്വീകരിക്കാനെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന് അകത്തേക്കും പുറത്തേക്കും പോകുന്ന എല്ലാ ഷിപ്പ്‌മെന്റുകളും പരിശോധിക്കുന്നത് തുടരുമെന്നും കള്ളക്കടത്ത് തടയുമെന്നും സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.