ജിദ്ദ: ഹജ്ജിന് വേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചതോടെ ഈ വർഷം 5.4 ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഹജ്ജ് (Hajj 2021) ചെയ്യാന്‍ അവസരം ലഭിക്കുന്ന സ്വദേശികളും വിദേശികളുമടക്കമുള്ള 60,000 പേരെ ഇതില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. 


ഇവരുടെ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ പാക്കേജുകള്‍ തിരഞ്ഞെടുക്കാം.  ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തവരില്‍ 59 ശതമാനവും പുരുഷന്‍മാരാണ്. 


Also Read: Hajj 2021 : ഹജ്ജ് തീർത്ഥാടനത്തിന് 18നും 60 വയസ്സിനും ഇടയിൽ ഉള്ളവർക്ക് മാത്രം അനുമതി, വാക്സിനും സ്വീകരിച്ചിരിക്കണം


ഇതിൽ 31നും 40നും ഇടയില്‍ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ അതായത് 38 ശതമാനം.  ഏറ്റവും കുറവ് 60നും 65നും ഇടയില്‍ പ്രായമുള്ളവരാണ് അതായത് 2 ശതമാനം മാത്രമാണെന്നും മന്ത്രാലയം അറിയിച്ചു. അപേക്ഷച്ചവരിൽ (Hajj 202 1) സൗദിയിലുള്ള സ്വദേശികളും വിദേശികളും ഉള്‍പ്പെടും. 


ഇത്തവണ 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഹജ്ജിന് അവസരമുള്ളത്.  കൂടാതെ ഇവർ വാക്‌സിന്‍ എടുത്തവരും ആരോഗ്യവാന്‍മാരും ആയിരിക്കണമെന്നും നിർബന്ധം.  ഇതിൽ ജീവിതത്തിൽ ആദ്യമായി ഹജ്ജിന് അപേക്ഷ നല്‍കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.   


Also Read: മലയാളി ആയുർവേദ ഡോക്ടർക്ക് യുഎഇയുടെ ഗോൾഡൻ വിസ 


നേരത്തെ അധികൃതർ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഹജ്ജ് (Hajj 2021) ചെയ്തവര്‍ക്ക് അവസരം നല്‍കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മാത്രമല്ല സൗദിക്കു പുറത്തു നിന്ന് വരുന്നവര്‍ക്ക് ഇത്തവണത്തെ ഹജ്ജിന് അനുമതി നല്‍കേണ്ടെന്ന് മന്ത്രാലയം നേരത്തേ തീരുമാനിച്ചിട്ടുണ്ടായിരുന്നു. 


ഇതിനിടയിൽ ഹജ്ജിന് തിരഞ്ഞെടുക്കപ്പട്ടവര്‍ മൂന്ന് മണിക്കൂറിനകം പണമടച്ച് ബുക്കിംഗ് പൂര്‍ത്തിയാക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.  കൂടാതെ നിശ്ചിത മണിക്കൂറിനകം പണമടക്കാത്തവരുടെ രജിസ്‌ട്രേഷന്‍ മാറ്റിനിര്‍ത്തുകയും ക്രമപ്രകാരമുള്ള അടുത്ത ആളുകള്‍ക്ക് അവസരം നല്‍കുകയും ചെയ്യും. പണമടച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരുടെ ഹജ്ജ് അനുമതിപത്രം വ്യക്തിഗത പോര്‍ട്ടലായ അബ്ഷിറില്‍ ലഭിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക