റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘകരെ കണ്ടെത്താൻ കർശന പരിശോധന നടത്തിവരികയാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച്ചക്കിടെ നിയമങ്ങള്‍ ലംഘിച്ച 17,300 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.  പരിശോധന നടത്തിയത് വിവിധ സുരക്ഷാ വിഭാഗങ്ങൾ ചേർന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അഞ്ച് ആംബുലൻസുകള്‍ ഗാസയിലേക്കെത്തിച്ച് കുവൈത്ത്


താമസ നിയമ ലംഘനം നടത്തിയ 10,000 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,900 പേർ തൊഴിൽ നിയമ ലംഘനം നടത്തിയ 2,611 പേർ എന്നിവരാണ് അറസ്റ്റിലായത്.  രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 626 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ 57 ശതമാനം യമനികളും 40 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണുള്ളത്. 24 നിയമലംഘകർ രാജ്യത്തു നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായിട്ടുണ്ട്. 


Also Read: നവംബറിൽ രണ്ട് കിടിലം രാജയോഗങ്ങൾ; ഈ രാശിക്കാരുടെ തലവര തെളിയും!


ഇത് കൂടാതെ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തികൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത ഒമ്പത് പേരും അറസ്റ്റിലായി.  ഇതോടെ ആകെ 51,000 ത്തോളം നിയമലംഘകരാണ് നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായത്. ഇതിൽ 44,000 പേരെ നാടുകടത്തുന്നതിനുവേണ്ടി അവരുടെ യാത്രാരേഖകൾ ശരിയാക്കാൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറിയിട്ടുണ്ട്. 1,800 പേരെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാനും ശിപാർശ ചെയ്തിട്ടുണ്ട്. 7,800 ഓളം നിയമലംഘകരെ ഇതിനകം നാടുകടത്തിയിട്ടുണ്ട്. 


രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവർക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. അങ്ങനെ ചെയ്താൽ 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.