ദുബായില്‍ ബുര്‍ജ് ഖലീഫയെ തോല്‍പ്പിക്കാന്‍ `ടവര്‍` വരുന്നു!
ദുബായില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ(828 മീറ്റര്‍ ഉയരം)യെ മറിക്കടക്കാന്‍ പുതിയ കട്ടിടം വരുന്നു. ടവര്‍ എന്ന് പേരിട്ട കെട്ടിടം നിര്‍മിക്കാന്‍ പോകുന്നത് എമ്മാര്‍ എന്ന കെട്ടിട നിര്‍മാണ കമ്പനിയാണ്. മാതൃക ഇന്നലെ പുറത്തിറക്കി. ജൂൺ അവസാനമോ ജൂലൈ ആദ്യമോ നിർമാണം ആരംഭിക്കും. ഇതിന്‍റെ ഉയരം എത്രയാണെന്നുള്ളത് ഇതു വരെ വ്യക്തമാക്കിട്ടില്ല. 2020ല്‍ ദുബായി എക്സ്പോയ്ക്ക് മുന്‍പേ നിര്‍മാണം പൂര്‍ത്തിയാകും.
ഉരുക്കും ഗ്ലാസും ചേർന്ന നിർമാണ വിസ്മയത്തിനു 100 കോടി ഡോളറാണ് (6,600 കോടിയിലേറെ രൂപ) ചെലവ് പ്രതീക്ഷിക്കുന്നതെന്ന് എമ്മാര്‍ ചെയര്‍മാന്‍ മൊഹമ്മദ് അലബര്‍ അറിയിച്ചത്. സ്പാനിഷ്-സ്വിസ് ശിൽപി സാന്റിയാഗോ കലട്രാവയുടെ രൂപകൽപനയില്‍ ടവറില്‍ ഒബ്സര്‍വേഷന്‍ ഡസ്കുണ്ടാകും, കൂടാതെ 20 നിലകൾ വാണിജ്യ ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കും.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 2 കിലോമീറ്റര്‍ അകലെയില്‍ ക്രീക്ക് ഹാർബർ ഉപനഗരത്തിലാണ് ഈ കൂറ്റന്‍ ടവര്‍ ഒരുങ്ങുന്നത്. അന്താരാഷ്ട്ര പരിസ്ഥിതി നിയമങ്ങള്‍ കണക്കിലെടുത്തുകൊണ്ടാകും നിര്‍മാണം പൂര്‍ത്തിയാക്കുക എന്ന് എമ്മാര്‍ ഗ്രൂപ്പ് അറിയിച്ചു.