UAE: അബുദാബിയില്‍ ഫ്ലൂ വാക്സിന്‍ നല്‍കാന്‍ അനുമതി
Abu Dhabi: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈവാക്സിന് എടുക്കാവുന്നതാണ്. പനി തടയാന്‍ എല്ലാവരും ഈ വാക്സിന്‍ സ്വീകരിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അബുദാബി: അബുദാബി ആരോഗ്യ വകുപ്പ് ഫ്ലൂ വാക്സിനുകള്‍ നല്‍കാന്‍ ഫാര്‍മസികള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും രോഗങ്ങള്‍ ബാധിക്കുന്നത് തടയാനും വേണ്ടി വാക്സിനുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഇങ്ങനൊരു നടപടി എടുത്തിരിക്കുന്നത്. വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ പനി തടയാന്‍ കഴിയുമെന്നും എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യാസ് മാളിലെ അല്‍ മനാറ ഫാര്‍മസി, സായിദ് ദ ഫസ്റ്റ് സ്‍ട്രീറ്റിലും, സായിദ് ദ ഫസ്റ്റ് സ്‍ട്രീറ്റിലെ അല്‍ തിഖ അല്‍ അല്‍മൈയാ ഫാര്‍മസി, സുല്‍ത്താന്‍ ബിന്‍ സായിദ് സ്‍ട്രീറ്റിലും (അല്‍ മുറൂര്‍ റോഡ്) ഉള്ള അല്‍ തിഖ അല്‍ ദൊവാലിയ ഫാര്‍മസി, വിവിധ സ്ഥലങ്ങളിലുള്ള അല്‍ ഐന്‍ ഫാര്‍മസി ശാഖകള്‍ എന്നിവയ്ക്കാണ് വാക്സിനുകള്‍ നൽകാനുള്ള അനുമതി അബുദാബി ആരോഗ്യ വകുപ്പ് നല്‍കിയത്. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഇന്‍ഫ്ലുവന്‍സ വാക്സിന്‍ സ്വീകരിക്കാം. ചില വിഭാഗങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമാണ്.
Also Read: ധനു രാശിയിൽ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!
തിഖ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉടമകള്‍, രോഗബാധയേല്‍ക്കാന്‍ വലിയ സാധ്യതുള്ള ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷനലുകള്‍, ഗര്‍ഭിണികള്‍, 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഹജ്ജ് - ഉംറ തീര്‍ത്ഥാടകര്‍ എന്നിവര്‍ക്കാണ് സൗജന്യ വാക്സിന്‍ ലഭിക്കുന്നത്. ജനങ്ങളോട് ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കുകയും അസുഖങ്ങളെ അകറ്റി നിര്‍ത്താന്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും അബുദാബി ആരോഗ്യ വകുപ്പ്, ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റീസ് സെക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹിന്ദ് മുബാറക് അല്‍ സാബി ആവശ്യപ്പെട്ടു. ഈ കഴിഞ്ഞ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അബുദാബിയില്‍ മാത്രം എഴുപതിനായിരത്തോളം ഇന്‍ഫ്ലുവന്‍സ വാക്സിനുകളാണ് നല്‍കിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...