കനത്ത മഴ മുന്നറിയിപ്പിലും അബുദാബിയിൽ നടന്ന അൽ ഹുദൈരിയത്ത് ദ്വീ​പി​ലെ ഹാ​ർ​മോ​ണി​യ​സ് കേ​ര​ള വേ​ദി​യിലേക്ക് ഇരച്ചെത്തിയത് ആയിരങ്ങൾ. ഞായറാഴ്ച്ച വൈകുന്നേരം 7 മണിയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഉദ്ഘാടന ചടങ്ങിന് പിന്നാലെ മലയാള സിനിമരം​ഗത്തെ ഒരു വലിയ നിര തന്നെ വേദിയിലേക്കെത്തി. മു​കേ​ഷ്, സി​ദ്ദീ​ഖ്, ലാ​ൽ എ​ന്നി​വ​ർ അ​ന്ത​രി​ച്ച സി​ദ്ദീ​ക്കി​നെ അ​നു​സ്മ​രി​ക്കുകയും, ഇവരെല്ലാം ജീവിച്ചിരുന്ന കാലത്തെ മലയാള സിനിമയുടെ പ്രതാപകാലത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു​. മലയാളികൾ ഒരു കാലത്ത് പൊട്ടിച്ചിരിപ്പിക്കുന്ന കോമ്പോകൾ ആയിരുന്നു സിദ്ദിഖ ലാൽ എന്നിവർ. ഇരുവരെയും പല പൊതു വേദികളും ഒന്നിച്ചാണ് ആളുകൾ കണ്ടിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഉദ്ഘാടനത്തിന് മുന്നോടിയായി ദീപാലങ്കാരങ്ങളാല്‍ തിളങ്ങി അബുദാബിയിലെ ആദ്യത്തെ ഹിന്ദുക്ഷേത്രം!! വീഡിയോ വൈറല്‍


എന്നാൽ വേദിയിൽ തനിച്ച് നിൽക്കുന്ന ലാലിനെ കാണുന്നത് പ്രേക്ഷകരിലും, ആ വേദിയിൽ സി​ദ്ദിഖില്ലാതെ നിൽക്കുന്നത് അദ്ദേഹത്തിനും ശരിക്കും വേ​ദന നിറയ്ക്കുന്നതായിരുന്നു. ​ഗായിക സിത്താരകൃഷ്ണ കുമാറിന്റെ ​ഗാനം കൂടിയായപ്പോൾ അക്ഷരാർത്ഥത്തിൽ വേദി ആകെ ഇളകി മറിയുകയായിരുന്നു. വലിയ കയ്യടിയോടെയാണ് പരിപാടികൾ എല്ലാംകാണികൾ സ്വീകരിച്ചത്. എന്നാൽ പരിപാടി ആരംഭിച്ച് അൽപ്പ സമയത്തിന് ശേഷം പെയ്ത മഴ ആളുകളിൽ കനത്ത നിരാശയാണുണ്ടാക്കിയത്. എന്നാൽ പ്രതികൂല കാലാവസ്ഥയിലും അവിടെ എത്തി ചടങ്ങിനെ ഉത്സവമാക്കി മാറ്റിയ കാണിളെ സംബന്ധിച്ച് മഴ വലിയൊരു നഷ്ടമാണ് ഉണ്ടാക്കിയത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ..


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..