അബുദാബി: അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രം മാര്‍ച്ച് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ഉദ്ഘാടനത്തിന് ശേഷം ഫെബ്രുവരി 15 മുതല്‍ 29 വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത യുഎഇയ്ക്ക് പുറത്തുള്ളവര്‍ക്കും വിഐപി അതിഥികള്‍ക്കും മാത്രമായിരുന്നു ക്ഷേത്രത്തില്‍ പ്രവേശനമുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  ഉദ്ഘാടനത്തിന് മുന്നോടിയായി ദീപാലങ്കാരങ്ങളാല്‍ തിളങ്ങി അബുദാബിയിലെ ആദ്യത്തെ ഹിന്ദുക്ഷേത്രം!! വീഡിയോ വൈറല്‍


മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് മണി വരെ പ്രവേശന അനുവദിക്കും.  എങ്കിലും തിങ്കളാഴ്ചകളില്‍ ക്ഷേത്രത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. വര്‍ധിച്ച് വരുന്ന തിരക്ക് കണക്കിലെടുത്ത് മാര്‍ച്ച് ഒന്ന് മുതല്‍ ക്ഷേത്രം സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന യുഎഇയിലുള്ളവരും വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.  


Also Read: മാർച്ച് മാസം ഈ രാശിക്കാർ പൊളിക്കും; കരിയറിലുണ്ടാകും വൻ നേട്ടം, നിങ്ങളും ഉണ്ടോ?


 


ഈ മാസം 14 ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്സ് ഹിന്ദു ക്ഷേത്രം ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. ഓരോ എമിറേറ്റുകളെയും  പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്‍റെ പ്രധാന  ആകര്‍ഷണം. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ  27 ഏക്കര്‍ സ്ഥലത്തായിരുന്നു ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേ​ത്ര നി​ര്‍മാ​ണ​ത്തി​ന് ശി​ല​യി​ട്ടത് 2018 ലായിരുന്നു.  തുടർന്ന് 2019 ഡിസംബറിലായിരുന്നു ബാപ്സ് ഹിന്ദു മന്ദിറിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. 


Also Read: 200 വർഷങ്ങൾക്ക് ശേഷം ഒരേസമയം 3 രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം കരിയറിലും ബിസിനസിലും പുരോഗതി!


 


ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​യ​രം 32 മീ​റ്റ​ര്‍ ആ​ണ്​. ശി​ലാ​രൂ​പ​ങ്ങ​ൾ കൊ​ണ്ട്​ നി​ർ​മ്മി​ച്ച 96 തൂ​ണു​ക​ളാ​ണ്​ ക്ഷേ​ത്ര​ത്തി​ന​ക​ത്തു​ള്ള​ത്​. നിർമ്മാണത്തിനായി ഇ​ന്ത്യ​യി​ൽ നി​ന്നും ഇ​റ്റ​ലി​യി​ൽ നി​ന്നു​മു​ള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് ഉപയോഗിച്ചിട്ടുള്ളത്. പി​ങ്ക് മ​ണ​ല്‍ക്ക​ല്ലു​ക​ള്‍ 1000 വ​ര്‍ഷ​ത്തി​ലേ​റെ​ക്കാ​ലം ഈടു നി​ല്‍ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തൽ. ഭൂ​ക​മ്പ​ങ്ങ​ളി​ൽ നി​ന്നു ​പോ​ലും സംര​ക്ഷ​ണം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക്ഷേ​ത്ര​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന നടത്തിയിരിക്കുന്നത്. പു​രാ​ത​ന ഹൈ​ന്ദ​വ ക്ഷേ​ത്ര​ങ്ങ​ളു​ടെ മാ​തൃ​ക​ക​ള്‍ ഉ​ള്‍ക്കൊ​ണ്ടു​ള്ള ക്ഷേ​ത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ളു​ടെ​യും ഐ​തി​ഹ്യ​ങ്ങ​ളു​ടെ​യും ക​ഥ​ക​ള്‍ കൊ​ത്തി​യ ക​ല്ലു​ക​ളും ഉ​പ​യോ​ഗി​ച്ചിട്ടുണ്ട്.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.