Abu Dhabi യിൽ ഇന്ത്യൻ പാസ്പോർട്ടുകൾ പുതുക്കുന്നതിന് നിയന്ത്രണം
ജനുവരി 31ന് മുമ്പ് കാലാവധി തീരുന്ന പാസ്പോർട്ടുകൾക്ക് പുതുക്കാൻ അനുമതി അടിയന്തര സാഹചര്യമുള്ളവർക്ക് സൗകര്യമൊരുക്കിട്ടുണ്ടെന്ന് എംബസി. കമ്പനിയിലെ ജീവനക്കാർക്കായി പിആർഓമർക്ക് അപേക്ഷ ബിഎൽഎസ് സെന്ററിൽ നൽകാം
അബുദാബി: ഇന്ത്യൻ പാസ്പോർട്ടുകൾ പുതുക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി അബുദാബി ഇന്ത്യൻ എംബസി. നിലവിലെ കോവിഡ് സാഹചര്യത്തിലാണ് പാസ്പോർട്ടുകൾ പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് എംബസി അറിയിച്ചു. കാലാവധി തീർന്നതും ജനുവരി 31ന് മുമ്പ് കാലാവധി അവസാനിക്കുന്നതുമായ പാസ്പോർട്ടുകൾ പുതുക്കാനുള്ള അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കു എന്നാണ് എംബസി അധികൃതർ അറിയിച്ചുരിക്കുന്നത്.
ഡിസംബർ 7നാണ് എംബസി ഇതുമായി ബന്ധപ്പെട്ട അബുദാബി ഇന്ത്യൻ എംബസി (Abu Dhabi Indian Embassy) നിർദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യം പരിഗണിച്ച് തിരക്ക് ഒഴുവാക്കനുള്ള നടപടിയാണ് ഇതെന്ന് അധികൃതർ അറിയിച്ചു. ആദ്യം പാസ്പോർട്ട് (Passport) കാലാവധി തീരുന്നവർക്ക് മുൻഘടന അടിസ്ഥാനത്തിൽ സേവനം നൽകുക.
Also Read: നിങ്ങളുടെ ശമ്പളം അടുത്ത വർഷം മുതൽ കുറയും! പുതിയ Wage Rule വരുന്നു...
എന്നാൽ അടിയന്തരമായി പാസ്പോർട്ട് സേവനങ്ങൾക്ക് ഇ-മെയിൽ മുഖാന്തരം എംബസിയെ സമീപിക്കാമെന്നും അറിയിച്ചുട്ടുണ്ട്. അതിനായി രേഖകൾ സ്കാൻ ചെയ്തും അടിയന്തരമായ ആവശ്യമെന്താണെമന്നും വിശദീകരീച്ച് cons.abudhabi@mea.gov.in എന്ന് ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. സാഹചര്യം പരിഗണിച്ച് ആവശ്യമായ സേവനം ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
Also Read: COVID update: 4,875പേര്‍ക്കുകൂടി കോവിഡ്, സംസ്ഥാനത്ത് മരണ സംഖ്യ വര്‍ദ്ധിക്കുന്നു
ജീവനക്കാർക്കായി കമ്പനി പിആർഓമാർ അപേക്ഷകൾ ഒരുമിച്ച് സ്വീകരിച്ച് BLS സെന്ററുകളിൽ അപേക്ഷകൾ നൽകാൻ നേരത്തെ അനുമതി നൽകയിരുന്നു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy