Abu Dhabi: കോവിഡ് 19 പ്രതിരോധ നടപടികൾ ലംഘിച്ചതിന് അബുദാബി (Abu Dhabi) പൊലീസ് 1688 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവരിൽ 47 പേർക്കെതിരെ വൻ തോതിൽ ആളുകളെ വിളിച്ച് ചേർത്തതിനും 1641 പേർക്കെതിരെ അത്തരം പരിപാടികളിൽ പങ്കെടുത്തതിനുമാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് 19 രോഗവ്യാപനം കുറയ്ക്കാൻ ചട്ട ലംഘകർക്ക് വൻ പിഴയാണ് അബുദാബി പൊലീസ് (Police) ചുമത്തുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

വൻ തോതിൽ ആളുകളെ വിളിച്ച് ചേർത്താൽ 10,000 ദിർഹമാണ് പിഴയീടാക്കുന്നത്, അതായിത് ഇന്ത്യൻ രൂപ ഏകദേശം 1,98,143. അതെ സമയം അത്തരം പരിപാടികളിൽ പങ്കെടുത്താൽ 5000 ദിർഹമാണ് പിഴ, ഏകദേശം 99,071 ഇന്ത്യൻ രൂപ. ഡെസേർട് ക്യാമ്പിനും, ആഘോഷങ്ങൾക്കും പ്രൈവറ്റ് ഫാർമുകളിലും. സ്വകാര്യ പാർട്ടികൾക്കും ഒക്കെ ഈ നിയമം ബാധകമാണ്. കോവിഡ് (Covid 19) ചട്ട ലംഘനങ്ങൾ കണ്ടെത്താൻ പരിശോധനയും അബുദാബി (Abu Dhabi) പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.


ALSO READ: Kuwait: കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി, നിയമം പാലിക്കാത്ത വിദേശികളെ നാടുകടത്തും


ചട്ട ലംഘനങ്ങൾ കണ്ടെത്തിയാൽ അറിയിക്കണമെന്ന് അബുദാബി പൊലീസ് (Police) ജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനായി My Safe Society ആപ്പ് ഉപയോഗിക്കുകയോ 8008626 ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കുകയോ ചെയ്യാം. അല്ലെങ്കിൽ 2828 എന്ന നമ്പറിൽ മെസ്സേജ് ആയും  aman@adpolice.gov.ae എന്ന മെയിൽ ഐഡിയിൽ മെയിൽ ആയും വിവരം അറിയിക്കാം.



ഫെബ്രുവരി 9 ന് ദുബായിയിലെ (Dubai) ഒരു അപ്പാർട്മെന്റിൽ പാർട്ടി നടത്തിയതിന് ദുബായ് പൊലീസും ഡിപ്പാർട്മെന്റ് ഓഫ് ടൂറിസവും ചേർന്ന് 50000 ദിർഹം പിഴയീടാക്കിയിരുന്നു. ഇത് ഏകദേശം 9,92,282 ഇന്ത്യൻ രൂപയാണ്. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് ദുബായ് മീഡിയ ഓഫീസ് (Media) അറിയിച്ചു. ഇത് കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും (Mask) പാർട്ടിയിൽ പങ്കെടുത്ത എല്ലാവരിൽ നിന്നും 15,000 ദിർഹം വീതവും പിഴയീടാക്കി.


ALSO READ: Dubai യിൽ Party നടത്തിയതിന് പിഴ 50,000 ദിർഹം; Indian Rupee 9 ലക്ഷത്തിന് മേൽ


കോവിഡ് ചട്ട ലംഘനങ്ങൾ കണ്ടാൽ ജനങ്ങൾ പൊലീസ് (Police) കാൾ സെന്റർ വഴിയോ പൊലീസ് ഐ സർവീസ് വഴിയോ ചുമതലപെട്ടവരോട് അറിയിക്കണമെന്ന് ദുബായ് പൊലീസ് അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഒരാഴ്ച്ച  (ജനുവരി 31 -ഫെബ്രുവരി 6) കൊണ്ട് മാത്രം ദുബായ് പൊലീസിന് ലഭിച്ചത് 1000 പരാതികളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.