ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്ക് കുറഞ്ഞ നഗരമായി അബുദാബി
നഗരത്തിലെ ട്രാഫിക് സിഗ്നൽ സംവിധാനം അതിന്റെ പ്രോഗ്രാമിങ്ങ് എന്നിവയും അത് ഗതാഗതത്തിന്റെ ഒഴുക്കിനെ സുഗമമാക്കുന്നതിന് എങ്ങനെ സഹായിക്കുന്നു എന്നിവയും സർവേയിൽ പഠനവിധേയമാക്കി. ട്രാഫിക് ലൈറ്റുകളുടെ ഗുണമേന്മയും പഠനത്തിന്റെ ഭാഗമായിരുന്നു.
അബുദാബി: ലോകത്തിലെ ഏറ്റവും ഗതാഗത കുരുക്ക് കുറഞ്ഞ നഗരമായി അബുദാബി. ടോംടോം ട്രാഫിക് ഇൻഡെക്സ് 2021 ഗ്ലോബൽ നാവിഗേഷൻ സര്‍വീസ് കമ്പനിയുടെ വാർഷിക സര്‍വേയുടെ അടിസ്ഥാനത്തിലാണ് 57 രാജ്യങ്ങളിലെ 416 നഗരങ്ങളിൽ നിന്ന് അബുദാബിയെ തിരഞ്ഞെടുത്തത്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎഇ തലസ്ഥാനം ഈ സ്ഥാനത്തിന് അര്‍ഹത നേടിയത്. വിവിധ റോഡുകളിലെ ഗതാഗത ക്രമം, ഒരു ദിവസത്തിലെ വിവിധ സമയങ്ങളിലെ ഗതാഗത തിരക്ക്, ഓരോ തെരുവുകളിലെയും യാത്രാ സമയം എന്നിവ കണക്കാക്കിയാണ് പഠനം നടത്തിയത്.
നഗരത്തിലെ ട്രാഫിക് സിഗ്നൽ സംവിധാനം അതിന്റെ പ്രോഗ്രാമിങ്ങ് എന്നിവയും അത് ഗതാഗതത്തിന്റെ ഒഴുക്കിനെ സുഗമമാക്കുന്നതിന് എങ്ങനെ സഹായിക്കുന്നു എന്നിവയും സർവേയിൽ പഠനവിധേയമാക്കി. ട്രാഫിക് ലൈറ്റുകളുടെ ഗുണമേന്മയും പഠനത്തിന്റെ ഭാഗമായിരുന്നു. ദൂരക്കാഴ്ചയും കാലാവസ്ഥാ മാറ്റങ്ങളിലെ സിഗ്നൽ ലൈറ്റകൾ കാണാനാകുന്നതും പരിശോധിച്ചു. കാൽനടയാത്രക്കാര്‍ക്ക് നൽകിയിരിക്കുന്ന പ്രാധാന്യവും അതിനോടൊപ്പം കൃത്യമായുള്ള ഗതാഗത സംവിധാനങ്ങളുടെ നിയന്ത്രണവും സുരക്ഷയും സർവേയിൽ പ്രധാനപ്പെട്ടവയായിരുന്നു.
Read Also: കൊവിഡ്; ഹജ്ജ് യാത്രനിരക്കിലും വർധന
അബുദാബിയിൽ ഗതാഗതക്കുരുക്കിന്റെ തോത് 11 ശതമാനം മാത്രമാണ്. അബുദാബി മുൻസിപ്പാലിറ്റി വകുപ്പും ഗതാഗതവകുപ്പും സംയുക്തമായി നടപ്പിലാക്കിയ ഏകീകൃത ട്രാഫിക് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് ഈ ഗതാഗത സംവിധാനം നിലവിൽ വന്നത്. റോഡുകളും ഭാതിക സാഹചര്യങ്ങളും ഇതിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടു. പൊതു ഗതാഗത സംവിധാനം വിപുലപ്പെടുത്തിയതും വിവിധ തരത്തിലുള്ള ഗതാഗത മാർഗങ്ങൾ അവലംബിച്ചതും തിരക്കും ഗതാഗതക്കുരുക്കും കുറയുന്നതിന് കാരണമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...