Abudhabi: അടുത്ത 6 ആഴ്ച്ച അബുദാബിയിലെ (Abudhabi) എല്ലാ കോവിഡ് വാക്‌സിൻ സെന്ററുകളിൽ നിന്നും മുൻഗണന വിഭാഗക്കാർക്ക് മാത്രമേ കോവിഡ് 19 വാക്‌സിൻ (Covid 19 Vaccine) കുത്തിവെയ്പ്പ് എടുക്കുകയുള്ളു. പ്രായമായവർ, രോഗികൾ എന്നിവർക്ക് മാത്രമേ വാക്‌സിൻ കുത്തിവെയ്പ്പിന് അനുമതി നൽകുവെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ഞായറാഴ്ച്ച അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎഇ (UAE)മിനിസ്ട്രി ഓഫ് ഹെൽത്ത് ആന്റ് പ്രീവെൻഷന്റെ വാക്‌സിൻ (Vaccine) കുത്തിവെയ്പ്പ് നിർദ്ദേശങ്ങളിൽ  ആരോഗ്യശേഷി കുറഞ്ഞവർക്ക് മുൻഗണന നൽകണമെന്ന് അറിയിച്ചതിനെ തുടർന്നാണ് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തിന്റെ ഈ നടപടി. ഫെബ്രുവരി 7 മുതൽ 6 ആഴ്ചയിലേക്കാണ് ഈ നിയമം നടപ്പിലാക്കുക.


ALSO READ: COVID-19 ചട്ട ലംഘനം: Dubai യിൽ 14 കടകൾ അടച്ച് പൂട്ടി


അബുദാബിയിലും (Abudhabi) മറ്റ് എമിറേറ്റുകളിലുമുള്ള ഏത് അബുദാബി ഹെൽത്ത് സർവീസ് കേന്ദ്രങ്ങളിൽ  (Seha)  മുൻ‌കൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കാതെ ഈ വിഭാഗക്കാർക്ക് COVID-19 വാക്സിനുകൾ ലഭിക്കും. ഹൃദ്രോഗങ്ങൾ (Heart Problem), പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ അനുഭവിക്കുന്നവർക്കാണ് ഈ സൗകര്യമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് വ്യക്തമാക്കി.


ഇതിന് മുമ്പ് എല്ലാ വിഭാഗക്കാർക്കും മുൻകൂട്ടിയെടുത്ത അപ്പോയ്ന്റ്മെന്റ് പ്രകാരം വാക്‌സിൻ കുത്തിവെയ്പ്പ് എടുത്തിരുന്നു. എന്നാൽ ഫെബ്രുവരി 7 മുതൽ മുൻഗണന വിഭാഗക്കാരെ കൂടാതെ ആദ്യ ഡോസ് എടുത്ത് രണ്ടാമത്തെ ഡോസ് എടുക്കേണ്ടവർക്ക് മാത്രമേ വാക്‌സിൻ (Covid 19 Vaccine) കുത്തിവെയ്പ്പ് എടുക്കുകയുള്ളു. 


ALSO READ: Kuwait: പുതിയ വിസകള്‍ കോവിഡ് സമിതിയുടെ അനുമതിയോടെ മാത്രം


ശനിയാഴ്ചയാണ് യുഎഇ (UAE) മിനിസ്ട്രി ഓഫ് ഹെൽത്ത് ആന്റ് പ്രീവെൻഷന്റെ കുത്തിവെയ്പ്പ് നിർദ്ദേശങ്ങളിൽ  ആരോഗ്യശേഷി കുറഞ്ഞവർക്ക് മുൻഗണന നൽകണമെന്ന് അറിയിച്ചത് . രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് ഈ പുതിയ നിർദേശം നിലവിൽ വന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.