Dubai: ദുബായിൽ Al Barsha Health Centreൽ Covid 19 PCR ടെസ്റ്റിംഗ് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ബുധനാഴ്ച താൽക്കാലികമായി നിർത്തിവെച്ചു. അപ്പോയിന്മെന്റ് എടുത്തിട്ടുള്ളവർക്ക് നാദ് അൽ ഹമർ ഹെൽത്ത് സെന്റർ, അൽ മൻകൂൾ ഹെൽത്ത് സെന്റർ, അൽ ട്വാർ ഹെൽത്ത് സെന്റർ, നാദ് അൽ ഷെബ ഹെൽത്ത് സെന്റർ, അൽ ലുസൈലി ഹെൽത്ത് സെന്റർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അപ്പോയിന്മെന്റ് മാറ്റി നൽകി.
ഹെൽത്ത് സെന്റർ മാറ്റിയ അപ്പോയിന്മെന്റിന്റെ വിവരങ്ങൾ അറിയാൻ DHA ആപ്പ് ഡൗൺലോഡ് ചെയ്യുകയോ 800342 നമ്പറിൽ വിളിക്കുകയോ ചെയ്യണം. DHA മറ്റ് കോവിഡ് 19 ടെസ്റ്റിങ് സെന്ററുകളിലും PCR ടെസ്റ്റിങ് സൗകര്യം ഒരുക്കുന്നുണ്ട്.
ALSO READ: Saudi: കുട്ടികളെ സാമ്പത്തിക നേട്ടത്തിന് ഉപയോഗിച്ചാല്‍ കര്‍ശന നടപടി
അൽ റാഷിദിയ മജ്ലിസും ജുമൈറ 1 പോർട്ട് മജ്ലിസും എല്ലാ ആഴ്ചയും രാവിലെ 11 മുതൽ വൈകുന്നേരം 6 വരെ തുറന്ന് പ്രവർത്തിക്കും. അൽ നാസർ ക്ലബ് ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 7.30 മുതൽ ഉച്ചക്ക് ഒരു മണി വരെ തുറന്ന് പ്രവർത്തിക്കും.
ALSO READ: Saudi Arabia: പ്രവേശന വിലക്കേര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം
മുൻകൂട്ടി അപ്പോയ്ന്മേന്റ് എടുക്കാൻ Dubai Health Authority യുടെ DHA ആപ്പ് വഴിയോ DHA കോൺടാക്ട് സെന്ററിലോ ബന്ധപ്പെടേണ്ടതാണ്. വാക്ക്-ഇൻ സർവീസിൽ ഡെയ്റ സിറ്റി സെന്റർ, മാൾ ഓഫ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ ഡിഎച്ച്എ പിസിആർ പരിശോധന സേവനങ്ങളും നൽകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.