യുഎഇയിലെ പ്രവാസി മലയാളികളെ നെഞ്ചോടു ചേർത്ത് മലയാളത്തിന്റെ മഹാനാടൻ മമ്മൂട്ടി. യൂഎഇയിലെ പ്രവാസി മലയാളികൾക്ക് മെഡിക്കൽ സെക്കന്റ് ഒപ്പീനിയൻ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. കേരളത്തിലെ മുൻനിര ആശുപത്രികൾ പങ്കാളികളാകുന്ന പദ്ധതി ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ആലുവ രാജഗിരി ആശുപത്രിയിലാണ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പദ്ധതി ഒരുക്കിയിരിക്കുന്നത്. പദ്ധതിയെ കുറിച്ചുളള വിവരങ്ങൾ നടൻ മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. പ്രവാസികളുടെ നിലവിലെ ആരോഗ്യ പ്രശ്നങ്ങൾക്ക് അതിവിദ്ഗധ ഡോക്ടർമാർ സമയബന്ധിതമായി മറുപടി നൽകും. പ്രവാസികളുടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തുമ്പോൾ മക്കൾ പരിചരിക്കുന്നത് പോലെ കൂടെ നിന്ന് സഹായിക്കുന്ന പ്രൊഫഷണൽ വോളന്റിയർ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.


ALSO READ : അബുദാബി രാജകുമാരന്റെ മികവിന്റെ പുരസ്‌കാരത്തിന് അർഹനായി മലയാളി യുവ വ്യവസായി



ഫാമിലി കണക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സുൻജയ് സുധീർ നിർവ്വഹിച്ചു. പ്രവാസി മലയാളികൾക്ക് ലഭിക്കാവുന്ന വലിയ സമ്മാനമെന്നായിരുന്നു പദ്ധതിയെ ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മമ്മൂട്ടിയെയും അണിയറ പ്രവർത്തകരെയും യുഎഇ സ്ഥാനപതി പ്രശംസിക്കുകയും ചെയ്തു. 


അന്തർദേശീയ ചികിത്സ നിലവാരത്തിലുളള ജെസിഐ അംഗീകാരമുളളതുകൊണ്ടാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തിരഞ്ഞെടുത്തതെന്ന് കെയർ ആൻഡ് ഷെയർ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു. കേരളത്തിലെത്താതെ തന്നെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ യുഎഇയിലിരുന്ന് ഏകോപിപ്പിക്കാൻ കഴിയുമെന്നതിനാൽ പദ്ധതി യുഎഇ പ്രവാസി മലയാളികൾക്ക് ആശ്വാസമാകുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഇഒ ഫാ.ജോൺസൺ വാഴപ്പിളളി പറഞ്ഞു. കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ റോബർട്ട് കുര്യാക്കോസ് , മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ യുഎഇ ഘടകം സെക്രട്ടറി ഫിറോസ് ഷാ എന്നിവർ ചടങ്ങിൽ സംസാരിച്ചു. 


യുഎഇയിലെ ഏഴ് എമിറേറ്റുകളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങൾ സൗജന്യമായി തേടാനുള്ള അവസരവുമുണ്ട്. ഔട്ട് പേഷ്യന്റ്സിന് അതിവേഗത്തിലുള്ള അപ്പോയിൻമെന്റ്  സൗകര്യവും, അഡ്മിഷൻ മുതൽ ഓരോ ഘട്ടത്തിലും വ്യക്തിഗതമായി ജീവനക്കാരുടെ പിന്തുണയും ലഭിക്കും. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ യുഎഇ ഘടകത്തിനാണ് പദ്ധതിയുടെ യുഎഇയിലെ ഏകോപന ചുമതല. 


പദ്ധതിയിൽ പങ്കാളികളാകാൻ യുഎഇ പ്രവാസികൾക്കും, പ്രവാസി മലയാളി സംഘടനകൾക്കും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ പങ്കാളിയാവുന്നതിനും 54 289 3001 (യുഎഇ) ലും +918590965542 (കേരളത്തിലും) ഈ നമ്പറുകൾ വഴി നേരിട്ടോ വാട്സ്ആപ്പ് വഴിയോ ബന്ധപ്പെടാം. കഴിഞ്ഞ വർഷം ആസ്‌ട്രേലിയയയിൽ അവതരിപ്പിച്ച് വലിയ സ്വീകാര്യത കിട്ടിയ "ഫാമിലി കണക്ട്" പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും സംഘടന ലക്ഷ്യമിടുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.