ദുബായ്: സൈക്കിളുകളെയും  ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ദുബായിൽ എഐ റോബോട്ട് രംഗത്ത്. പാതകളിലെ നിയമലംഘനങ്ങൾ പഠിക്കുന്നതിനായി ജുമൈറ ബീച്ചിലാണ് റോബോട്ട് ഇറങ്ങിയിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതും മറ്റ്  ഭാവി കാര്യങ്ങളും റോബോട്ട് നൽകുന്ന വിവരങ്ങളെ ആശ്രയിച്ചിരിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ റൈ​ഡ​ർ​മാ​ർ​ക്കെ​തി​രെ ഒമാന്‍ പോലീസ്


റോബോട്ട് ജുമൈറ ബീച്ചിലെ നടപ്പാതയിൽ കറങ്ങുകയാണ്. ഈ റോബോട്ട് സൈക്ലിങ്, ഇ സ്കൂട്ടർ എന്നിവ നിരീക്ഷിക്കും. അതുകൊണ്ടുതന്നെ നിയമലംഘനം ഉണ്ടായാൽ എഐ ബുദ്ധി ഉണരുകയും ക്യാമറകൾ കൊണ്ട് നിരീക്ഷണം നടത്തി നിയമ ലംഘനങ്ങളുടെ ചിത്രമെടുക്കും. ആദ്യഘട്ടത്തിൽ  പഠനാവശ്യത്തിനാണ് റോബോട്ടിന്റെ സേവനം തേടുന്നത്. ഇതിലൂടെ നിയമലംഘനങ്ങളുടെ തോത് മനസിലാക്കാൻ കഴിയും. 


Also Read: മീന രാശിയിൽ ഡബിൾ രാജയോഗം വരുന്ന ദിവസങ്ങളിൽ ഇവർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ!


 


ശേഷം ആവശ്യമെങ്കിൽ ഇ സ്കൂട്ടറുകളും സൈക്കിളുകളുമൊക്കെ നടത്തുന്ന നിയമലംഘനങ്ങൾക്ക് പിഴയുൾപ്പടെ പിന്നീട് വന്നേക്കും. ഡാറ്റ ക്വാളിറ്റിയും കൃത്യതയും ഉറപ്പാക്കലാണ് ആദ്യ ലക്ഷ്യമെന്നാണ് പറയുന്നത്. സുരക്ഷയാണ് ഇതിൽ ഏറ്റവും പ്രധാന ലക്ഷ്യം. ഫോസ് റെക്കഗ്നിഷൻ, എമിറേറ്റ്സ് ഐ ഡി റീഡിങ് ഒക്കെ ആലോചനയിലുണ്ടെന്നും ചിലപ്പോൾ മുഴുവൻ നടപ്പാതകളിലും സൈക്ലിങ് ട്രാക്കുകളിലും ഉടനെ നിരീക്ഷകനായി റോബോട്ട് വന്നേക്കാമെന്നും റിപ്പോർട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.