Riyad: സൗദി അറേബ്യ  (Saudi Arabia) ഞയറാഴ്ച്ച മുതൽ കോവിഡ് 19 പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നു. സിനിമ, മറ്റ് വിനോദ പരിപാടികൾ, ജിമ്മുകൾ (Gym), കായിക കേന്ദ്രങ്ങളിൽ എന്നിവടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കാണ് മാർച്ച് 7 മുതൽ ഇളവുകൾ അനുവദിക്കുന്നത്. മന്ത്രാലയം നൽകിയ വിവരം അനുസരിച്ച് രാജ്യത്തിൻറെ ന്യൂസ് ഏജൻസിയാണ് ഈ വിവരം പുറത്ത് വിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമ തീയറ്ററുകൾ (Theater), മറ്റ് അടഞ്ഞ വിനോദ കേന്ദ്രങ്ങൾ, സ്വകാര്യ വിനോദ കേന്ദ്രങ്ങൾ, ഭക്ഷണാലയങ്ങൾ, ഷോപ്പിംഗ് സെന്ററുകൾ, ജിമ്മുകൾ, കായിക കേന്ദ്രങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ (Cafe), എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഫെബ്രുവരി 3 മുതലാണ് ഈ നിയന്ത്രണങ്ങൾ നിലവിൽ വന്നിരുന്നത്. ഈ നിയന്ത്രണങ്ങൾ ഒഴിവാക്കികൊണ്ടാണ് പുതിയ നടപടിയെടുത്തിരിക്കുന്നത്.


ALSO READ: Covid 19: UAE യിൽ 3,072 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു, 10 മരണം


ഈ നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും ആളുകൾ കൂടുന്ന പരിപാടികൾക്കുള്ള നിയന്ത്രങ്ങൾ എടുത്ത് മാറ്റിയിട്ടില്ല. കല്യാണം (Wedding), കോർപ്പറേറ്റ് മീറ്റിങ്ങുകൾ, ഹോട്ടലിലോ, ബങ്കറ്റ് ഹാളിലോ, കല്യാണ ഹാളുകളിലോ വെച്ച് നടത്തുന്ന പരിപാടികൾ, വീടുകളിലോ ക്യാമ്പുകളിലോ നടത്തുന്ന സ്വകാര്യ പാർട്ടികൾക്കുള്ള നിയന്ത്രണങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് പോലെ തന്നെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. പൊതു പരിപാടികളിൽ 20 പേരിൽ കൂടുതൽ ആളുകൾ പാടില്ല.


നിയന്ത്രണങ്ങൾക്ക് ഇളവുകൾ  അനുവദിച്ചെങ്കിലും പരിശോധന തുടർന്നും കർശനമായി നടത്തുമെന്നും പൗരന്മാരുടെ സുരക്ഷാ ഉറപ്പ് വരുത്താൻ ഇത് അത്യന്താപേക്ഷിതമാണെന്നും അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളിൽ നിന്നും ആളുകളിൽ നിന്നും വൻ തോതിൽ പിഴയീടാക്കുമെന്നും, ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും ഗവെർന്മെന്റ് അറിയിച്ചു.


ALSO READ: Kuwait: Covid വ്യാപനം, ഞായറാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ


  കോവിഡ് രോഗവ്യാപനം വർധിച്ചതിനെ ഭാഗമായി ഫെബ്രുവരിയുടെ ആദ്യ വാരത്തിൽ സൗദി അറേബ്യ പുതിയ നിയമങ്ങൾ കൊണ്ട് വന്നിരുന്നു. ഏർപ്പെടുത്തിയ നടപടികളുടെ ഭാഗമായി  സൗദിയിലെ (Saudi Arabia) പള്ളികളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ബാങ്ക് വിളിക്കുന്ന സമയം മുതല്‍ വിശ്വാസികള്‍ക്കായി തുറക്കുന്ന പള്ളികള്‍ നമസ്‍കാരം പൂര്‍ത്തിയായി 15 മിനിറ്റിനകം അടയ്‍ക്കുമെന്ന് അന്ന് അറിയിച്ചിരുന്നു.


കൂടാതെ, പള്ളിയിലെത്തുന്ന എല്ലാവരും മാസ്‍ക് (Mask) ധരിക്കണമെന്നും നമസ്‍കരിക്കുന്നതിനുള്ള മുസല്ലകള്‍ അവരവര്‍ തന്നെ കൊണ്ടുവരണമെന്നും നിര്‍ദ്ദേശം കൊടുത്തിരുന്നു. നമസ്‍കരിക്കുന്നവര്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്നും പള്ളിയുടെ അകവും ശുചിമുറികള്‍ അടക്കമുള്ള സ്ഥലങ്ങളും അതാത് സമയങ്ങളില്‍ തന്നെ അണുവിമുക്തമാക്കണമെന്നും ഗവണ്മെന്റ് നിര്‍ദ്ദേശം നല്കിയിട്ടുണ്ടായിരുന്നു.


ALSO READ: Hajj ന് പോകുന്നവർക്ക് Covid Vaccination നിർബന്ധമാക്കി Saudi Arabia ഭരണകൂടം


മാത്രമല്ല Hajj തീർഥാടനത്തിനെത്തുവർ നിർബന്ധമായും COVID Vaccine സ്വീകരിക്കണമെന്ന് Saudi ഭരണകൂടം അറിയിച്ചിട്ടുണ്ട്. . Saudi Arabia യുടെ ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട പുതിയ നിർദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഇത്തവണ ഹജ്ജ് തീർഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കു എന്നാണ് ആരോ​ഗ്യമന്ത്രാലയം പുറപ്പെടുവിച്ച് പുതിയ ഉത്തരവിൽ പറയുന്നത്. 


കഴിഞ്ഞ വർഷം കോവിഡിന്റെ (Covid 19) സാഹചര്യത്തിൽ വിദേശത്ത് നിന്നുള്ള തീർഥാടകരെ ഒഴുവാക്കി ആയിരം പേരെ മാത്രമായിരുന്നു ഹജ്ജിനായി അനുവദിച്ചിരുന്നുള്ള. ഹജ്ജ് തീർഥാടന ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു 2020ൽ ഇങ്ങനെ ഒരു നിയന്ത്രണ ഏർപ്പെടുത്തിയിരുന്നത്. മെക്ക മദീനയിലെ ആരോ​ഗ്യ സംവിധാനങ്ങൾ ഏറ്റവും സുരക്ഷിതമായ രീതിയിൽ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് സൗദി ആരോ​ഗ്യ മന്ത്രി ഡോ. തൗഫിക്ക് അൽ-റാബ്ബിയ്യ അറിയിച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.