Abu Dhabi: അബുദാബി വിമാനത്താവളത്തിൽ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എ വഴി; മാറ്റങ്ങള്‍ ഉടൻ
Abu Dhabi: പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ നവംബര്‍ 15 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍ നിന്ന് മാത്രമാകും സര്‍വീസ് നടത്തുകയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അബുദാബി: നവംബര്‍ ഒന്നു മുതല്‍ 14 വരെ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ 'എ' ടെര്‍മിനല്‍ 1,2,3 എന്നിവയ്‌ക്കൊപ്പം ഒരേ സമയം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍. നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ ടെര്‍മിനല്‍ എ സജ്ജമായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Also Read: അപകടകരമായി വാഹനം ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച 31 പേർ അറസ്റ്റിൽ!
പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ നവംബര്‍ 15 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍ നിന്ന് മാത്രമാകും സര്‍വീസ് നടത്തുകയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ യുഎഇയില്‍ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായോ എയര്‍പോര്‍ട്ടുമായോ ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിമാനസമയം സംബന്ധിച്ച് വിവരങ്ങള്‍ www.abudhabiairport.ae എന്ന വെബ്‌സൈറ്റിലൂടേയും ലഭിക്കും.
Also Read:
മാതളനാരങ്ങയ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ സൗദിയിൽ പിടികൂടി
സൗദിയില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തി. മാതളനാരങ്ങ കൊണ്ടുവന്ന ഷിപ്പ്‌മെന്റ് പരിശോധിച്ചപ്പോഴാണ് 900,000 ത്തിലേറെ ലഹരി ഗുളികകള്‍ കണ്ടെത്തിയത്. സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മാതളനാരങ്ങയുടെ അകത്ത് ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ കണ്ടെത്തിയത്. ആകെ 932,980 ലഹരി ഗുളികകളാണ് പിടികൂടിയത്. സാധാരണ നിലയില്‍ നടത്താറുള്ള പരിശോധനയിലാണ് ഇത്രയും ലഹരിമരുന്ന് കണ്ടെത്തിയത്. ആധുനിക സുരക്ഷാ ടെക്‌നിക്കുകള്‍ പരിശോധന സമയത്ത് ഉപയോഗിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.