ജിദ്ദ: സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 കവിഞ്ഞു.  നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 29 പേർക്കാണ് പരിക്കേറ്റിരിക്കുന്നത് അതിൽ 2 ഇന്ത്യക്കാരും ഉൾപ്പെടും.  മുഹമ്മദ് ബിലാൽ, റാസാ ഖാൻ എന്നീ പേരിലുള്ള ഇന്ത്യൻ പൗരന്മാരാണ് പരിക്കേറ്റവരുടെ കൂട്ടത്തിലുള്ളത്.  ഇവർ രണ്ട് ആശുപത്രിയിലാണ് അതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നതിൽ വ്യക്തതയില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Qatar Building Collapse: കെട്ടിടം തകർന്നുവീണ് അപകടം: ഖത്തറിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി


ജിദ്ദയിലെ അബഹക്കും മഹായിലിനും ഇടയിലുള്ള ചുരത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ അപകടം നടന്നത്.  നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരി ഇടിച്ചു തകർത്ത് കുഴിയിലേക്ക് മറിഞ്ഞു തീപിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  തീപിടുത്തത്തിൽ ബസ് തീർത്തും കത്തിയമരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ബസിൽ ഉണ്ടായിരുന്നത് അബഹയിൽ ഏഷ്യക്കാർ നടത്തുന്ന ബറക്ക എന്ന ഉംറ ഏജൻസിക്ക് കീഴിൽ തീർത്ഥാടനത്തിന് പുറപ്പെട്ടവരാണ്.  ബസിൽ 47 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. 


Also Read: ഹാസ്യസാമ്രാട്ടിന് കേരളക്കര ഇന്ന് വിട ചൊല്ലും; ചടങ്ങുകൾ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ


 


ഇതിൽ രണ്ട് ഇന്ത്യാക്കാരും അഞ്ച് യമനികളും രണ്ട് സുഡാൻ പൗരന്മാരും ഓരോ ഈജിപ്ഷ്യൻ, പാകിസ്താൻ പൗരന്മാരും ഒഴികെ ബാക്കിയെല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ സൗദി ജര്‍മന്‍ ആശുപത്രി, അബഹയിലെ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, മഹായില്‍ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  അപകട കാരണം വ്യക്തമല്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.