ദോഹ: കഴിഞ്ഞ ബുധനാഴ്ച ഖത്തറില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കണ്ടെത്തിയത് മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദൂട്ടിയുടെ മൃതദേഹമാണ്. ഇയാൾക്ക് 45 വയസായിരുന്നു. ഇതോടെ നാല് മലയാളികള്‍ ഉള്‍പ്പെടെ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായിട്ടുണ്ട്.
Also Read: Ramadan 2023: ഹോട്ടലുകളും കഫേകളും പകൽ സമയങ്ങളിൽ തുറക്കരുത്: കുവൈത്ത് മുനിസിപ്പാലിറ്റി
അബു ടി മമ്മാദൂട്ടിയുടെ മൃതദേഹം കണ്ടെടുത്തത് ശനിയാഴ്ച രാത്രി വൈകിയാണ്. ദോഹ അല്‍ മന്‍സൂറയില്‍ നാല് നിലകളുണ്ടായിരുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടം ബുധനാഴ്ച രാവിലെ 8.30 ഓടെയായിരുന്നു തകര്‍ന്നുവീണത്. മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഫൈസലിന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തു. ശേഷം മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദിന്റെയും കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫിന്റെയും മൃതദേഹം ശനിയാഴ്ച പകല്‍ സമയം കണ്ടെടുത്തു. ശേഷമാണ് അബു ടി മമ്മാദൂട്ടിയുടെ മൃതദേഹം രാത്രിയോടെ കണ്ടെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശിയായ ആരിഫ് അസീസ് മുഹമ്മദ് ഹസന്‍, ആന്ധ്രാപ്രദേശ് ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്‍ദുല്‍നബി ശൈഖ് ഹുസൈന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് രണ്ട് ഇന്ത്യക്കാര്‍.
ദീര്‍ഘകാലഅമ്മായി സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ഫൈസല്‍ രണ്ട് വര്‍ഷം മുമ്പാണ് ഖത്തറിലെത്തിയത്. ഖത്തറിലും അറിയപ്പെടുന്ന ഗായകനും ചിത്രകാരനുമായി നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അതുപോലെ മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് അഷ്റഫ് ഒരു മാസം മുമ്പാണ് ഖത്തറില്‍ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...