പ്രവാസികൾക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ബഹ്‌റൈൻ; 5 വർഷമായി താമസിക്കുന്നവർക്ക് അപേക്ഷിക്കാം
Golden Visa: പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യമായ ബഹ്‌റൈൻ.
മനാമ: Golden Visa: പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യമായ ബഹ്‌റൈൻ. യു.എ.ഇക്ക് പിന്നാലെയാണ് ബഹ്‌റിനും വിദേശികൾക്ക് ഗോള്‍ഡന്‍ വിസ സമ്പ്രദായം നടപ്പിലാക്കുന്നത്.
കുടുംബാംഗങ്ങള്‍ക്ക് കൂടി ദീര്‍ഘകാല വിസ കിട്ടുന്ന വിധമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതെന്ന് നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന്‍, വിസ ആൻഡ് റസിഡന്‍സ് മേധാവി ഷെയ്ഖ് അഹ്മദ് ബിന്‍ അബ്ദുള്ള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് അറിയിച്ചത്.
ഇതിനായി അഞ്ച് വര്‍ഷമായി ബഹ്‌റിനില്‍ താമസിക്കുന്ന രണ്ടായിരം ബഹ്‌റിന്‍ ദിനാര്‍ അതായത് നാല് ലക്ഷം രൂപ മാസ ശമ്പളമുളള വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. അതുപോലെ രണ്ട് ലക്ഷം ബഹ്‌റിന്‍ ദിനാര്‍ അതായത് നാല് കോടിയോളം ഇന്ത്യന്‍ രൂപ ബഹ്‌റിനില്‍ നിക്ഷേപമുള്ളവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും. കൂടാത പ്രൊഫഷണലുകള്‍, കായിക താരങ്ങള്‍, കലാകാരന്മാര്‍ തുടങ്ങിവര്‍ക്കും വിസ നല്‍കും.
Also Read: Viral Video: പിടയ്ക്കുന്ന പിടക്കോഴിയെ രക്ഷിക്കാൻ ചാടിവീണ് പൂവൻ!
10 വര്‍ഷത്തെ വിസയ്ക്ക് 300 ബഹ്‌റൈൻ ദീനാറാണ് ഫീസ്. ഇന്നുമുതൽ ഓണ്‍ലൈനില്‍ വിസക്ക് അപേക്ഷ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാനും പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുമാണ് വിസ അനുവദിക്കുന്നതെന്ന് ഷേയ്ഖ് അഹ്മദ് ബിന്‍ അബ്ദുല്ല വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...