Bahrain: സ്‍പുട്‍നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കി ബഹ്‌റൈന്‍
സ്‍പുട്‍നിക് വാക്സിന്‍ (Sputnik Vaccine) എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കി ബഹ്‌റൈന്‍.
Bahrain: സ്‍പുട്‍നിക് വാക്സിന്‍ (Sputnik Vaccine) എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കി ബഹ്‌റൈന്‍.
സ്‍പുട്‍നിക് വാക്സിന്‍ (Sputnik Vaccine) രണ്ടാം ഡോസ് എടുത്ത് ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക വാക്സിനേഷന്‍ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്‍കിയത്. നാഷണല്‍ കോവിഡ് ടാസ്‍ക് ഫോഴ്സ് കഴിഞ്ഞ ദിവസമാണ് ഈ അറിയിപ്പ് പുറത്തുവിട്ടത്.
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരിക്കും ബൂസ്റ്റര്‍ ഡോസ് ലഭിക്കുക. യോഗ്യരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനായി ഫൈസര്‍ ബയോഎന്‍ടെക് വാക്സിനോ സ്‍പുട്‍നിക് വാക്സിനോ സ്വീകരിക്കാം.
Also Read: മകനെ കഴുതയെന്ന് വിളിച്ചു, പരാതിയുമായി മകന്‍ കോടതിയില്‍, ഒടുക്കം പിതാവിന് പിഴ
ബൂസ്റ്റര്‍ ഡോസിനായി യോഗ്യരായവര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‍സൈറ്റായ http://healthalert.gov.bh വഴിയോ BeAware മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.
ലോകത്തുതന്നെ ആദ്യമായാണ് സ്‍പുട്നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം ഒരു രാജ്യം കൈക്കൊള്ളുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...