Covid Recovery: കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്കി​ല്‍ ഒന്നാം സ്ഥാനത്ത് ബ​ഹ്‌​റൈ​ന്‍, ര​ണ്ടാം സ്ഥാ​നത്ത് കുവൈറ്റ്

കോവിഡിനെ തുരത്താനുള്ള ശ്രമത്തില്‍ വിജയം കാണുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ജി.​സി.​സി ഹെ​ല്‍​ത്ത് കൗ​ണ്‍​സി​ല്‍ പു​റ​ത്തു​വി​ട്ട  കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 10:08 PM IST
  • കോവിഡ് വ്യാപനം താരമ്യേന വളരെ കുറവാണ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ രേഖപ്പെടുത്തുന്നത്.
  • ജി.​സി.​സി ഹെ​ല്‍​ത്ത് കൗ​ണ്‍​സി​ല്‍ (GCC Health Council) പു​റ​ത്തു​വി​ട്ട കണക്കുകള്‍ പ്രകാരം കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്കി​ല്‍ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ബ​ഹ്‌​റൈനാണ് ഒന്നാം സ്ഥാനത്ത്.
Covid Recovery: കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്കി​ല്‍ ഒന്നാം സ്ഥാനത്ത് ബ​ഹ്‌​റൈ​ന്‍, ര​ണ്ടാം സ്ഥാ​നത്ത് കുവൈറ്റ്

Bahrain: കോവിഡിനെ തുരത്താനുള്ള ശ്രമത്തില്‍ വിജയം കാണുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ജി.​സി.​സി ഹെ​ല്‍​ത്ത് കൗ​ണ്‍​സി​ല്‍ പു​റ​ത്തു​വി​ട്ട  കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്.

കോവിഡ് വ്യാപനം താരമ്യേന വളരെ കുറവാണ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ രേഖപ്പെടുത്തുന്നത്. കൂടാതെ രോഗമുക്തി നിരക്കും  വളരെ ഉയര്‍ന്നതാണ്.  ജി.​സി.​സി ഹെ​ല്‍​ത്ത് കൗ​ണ്‍​സി​ല്‍  (GCC Health Council) പു​റ​ത്തു​വി​ട്ട  കണക്കുകള്‍ പ്രകാരം  കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്കി​ല്‍  ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍   ബ​ഹ്‌​റൈനാണ് ഒന്നാം സ്ഥാനത്ത്.  99.1% ആണ്  ബ​ഹ്റൈനിലെ കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്ക്.

രണ്ടാം സ്ഥാനത്ത് കുവൈറ്റ് ആണ്.  98.6% ആണ്  കു​വൈ​റ്റിന്‍റെ രോ​ഗ​മു​ക്തി നി​ര​ക്ക്.

ക​ഴി​ഞ്ഞ ആ​ഴ്ച​വ​രെ പ​ട്ടി​ക​യി​ല്‍ മൂ​ന്നാ​മ​താ​യി​രു​ന്ന കു​വൈറ്റ്  ഖ​ത്ത​റി​നെ പി​ന്ത​ള്ളി​യാ​ണ് ര​ണ്ടാം സ്ഥാ​നത്തെത്തിയത്.  നിലവില്‍  ഖ​ത്ത​റിലെ  രോ​ഗ​മു​ക്തി നിരക്ക്  98.5% ആണ്. 

Also Read: V Muraleedharan's visit to Bahrain: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ബഹ്റൈനിലേക്ക്

97.71 ശ​ത​മാ​നമാണ്  നാ​ലാം സ്ഥാ​ന​ത്തു​ള്ള യു.​എ.​ഇ​യി​ലെ  രോ​ഗ​മു​ക്തി​ നിരക്ക്.   97.7 ശ​ത​മാ​നം എ​ന്ന നി​ര​ക്കി​ല്‍ സൗ​ദി അ​ഞ്ചാം സ്ഥാ​ന​ത്തും, 96.4 ശ​ത​മാ​ന​വു​മാ​യി ഒ​മാ​ന്‍ ആ​റാം സ്ഥാ​ന​ത്തു​മാ​ണ്.

വാക്സിനേഷന്‍ ഊര്‍ജ്ജിതമായി നടപ്പാക്കി  കോവിഡിനെതിരെ ശക്തമായ  പ്രതിരോധം സൃഷ്ടിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News