Bonus for frontline workers: കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് പ്രത്യേക ബോണസ്; അനുമതി നല്‍കി Kuwait പാര്‍ലമെന്റ്
കോവിഡ് മുന്നണിപ്പോരാളികളെ (Frontline Workers) ആദരിച്ച് കുവൈത്ത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക ബോണസ് നല്‍കാന്‍ കുവൈത്ത് ദേശീയ അസംബ്ലി അനുമതി നല്‍കി.
Kuwait City: കോവിഡ് മുന്നണിപ്പോരാളികളെ (Frontline Workers) ആദരിച്ച് കുവൈത്ത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക ബോണസ് നല്‍കാന്‍ കുവൈത്ത് ദേശീയ അസംബ്ലി അനുമതി നല്‍കി.
ഇന്ന് ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് ബോണസ് നല്‍കുന്നതിന് അംഗീകാരം നല്‍കിയത്. 600 മില്യണ്‍ കുവൈത്ത് ദിനാര്‍ (Kuwait Dinar) ഇതിനായി സര്‍ക്കാര്‍ നീക്കിവയ്ക്കും. കുവൈത്ത് ദേശീയ അസംബ്ലിയിലെ 65-ല്‍ 61 അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസാക്കിയത്. മലയാളികളടക്കമുള്ള അനവധി ജീവനക്കാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
2020 ഫെബ്രുവരി 24 മുതല്‍ മെയ് 31 വരെയുള്ള കാലയളവാണ് ബോണസ് വിതരണത്തിനായി പരിഗണിച്ചിരിയ്ക്കുന്നത്.
Also Read: ഹജ്ജ് 2021: വിദേശികളും സ്വദേശികളുമായി 60,000 പേർക്ക് തീർഥാടനത്തിന് അനുമതി നൽകി സൗദി അറേബ്യ
ബോണസിന് അര്‍ഹരായവരെ മൂന്നു വിഭാഗമായി തിരിച്ചിട്ടുണ്ട്. ആഭ്യന്തര - ആരോഗ്യ മന്ത്രാലയങ്ങളിലെ മുന്‍നിര പ്രവര്‍ത്തകര്‍, സിവില്‍ സര്‍വീസ് കമ്മീഷന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാര്‍, പ്രതിരോധ പ്രവര്‍ത്തനുമായി ബന്ധപ്പെട്ടുള്ള മറ്റ് തൊഴിലാളികള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.
അതേസമയം, ജോലിക്കിടയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ കുവൈത്ത് രക്തസാക്ഷികളായി പരിഗണിക്കും. കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് പ്രത്യേക ബോണസ് അനുവദിക്കുന്നതിലൂടെ നല്ലൊരു തുക ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിക്കും. ആദ്യ വിഭാഗത്തിലുള്ള 'High risk' സാധ്യത ജീവനക്കാര്‍ക്ക് ദിവസ ശമ്പളത്തിന്‍റെ രണ്ടിരട്ടിയോളം ലഭിക്കും...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy