ദുബായ്:  പിറന്നാൾ ദിനത്തിൽ രാഷ്ട്ര പിതാവിന് ആദരവുമായി ബുർജ് ഖലീഫ (Burj Khalifa). ഗാന്ധിജിയുടെ 151 മത്തെ ജന്മവാർഷിക ദിനത്തിലാണ് ബുർജ് ഖലീഫയിൽ ദീപാലങ്കാരം ഒരുക്കി ആദരം അർപ്പിച്ചിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING


അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായാണ് ഗാന്ധിജയന്തി ദിനത്തിൽ പ്രത്യേക എൽഇഡി ഷോ ബുർജ് ഖലീഫ (Burj Khalifa)യിൽ ഒരുക്കിയത്.    


Also read: Dubai expo 2020: അടുത്ത ഒക്ടോബർ 1 ന്, കാത്തിരിക്കേണ്ടത് 365 ദിവസം


ഇന്നലെയായിരുന്നു ഇന്ത്യ ഗാന്ധി ജയന്തി (Gandhi Jayanthi) ആഘോഷിച്ചത്.  കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു ആഘോഷങ്ങൾ.  മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ (Raj Ghat) നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും മറ്റ് പ്രമുഖാനേതാക്കളും ആദരം അർപ്പിക്കാൻ എത്തിയിരുന്നു. 


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)