റിയാദ്: ലോകകപ്പ് കഴിഞ്ഞും സൗദി-ഖത്തർ അതിർത്തിയിലെ ഷട്ടിൽ ബസ് സർവീസ് രണ്ടുദിവസം കൂടി തുടരുമെന്ന് സൗദി പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. ലോകകപ്പ് പ്രമാണിച്ച് ഫുട്ബോൾ പ്രേമികൾക്കും മറ്റു യാത്രക്കാർക്കുമായി സൗദി അറേബ്യയുടെ സൽവ ചെക്ക് പോയിൻറിൽ നിന്ന് ഖത്തർ അതിർത്തി പോസ്റ്റായ അബൂ സംറ വരെയുള്ള ബസ് സർവീസാണ് രണ്ടു ദിവസം കൂടി അതായത് ഡിസംബർ 20 വരെ തുടരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസിഡറായി ഡോ. ആദർശ് സ്വൈക സ്ഥാനമേറ്റു


ഈ സർവീസ് ആരംഭിച്ചത് ലോകകപ്പിന്‍റെ തുടക്കത്തിലാണ്. യാത്രക്കാർക്ക് collection.saptco.com.sa/woldcupserv എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.  ഇതിനിടയിൽ ഖത്തര്‍ ലോകകപ്പിലെ ചാംപ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ അര്‍ജന്‍റീനയും മുന്‍ ചാംപ്യന്മാരായ ഫ്രാന്‍സും തമ്മിലാണ് ഏറ്റുമുട്ടൽ. 8.30നു തന്നെ കലാശപ്പോരാട്ടം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സിനെ വിറപ്പിച്ച് അര്‍ജന്‍റീന 2 ഗോളുകൾക്ക് ലീഡ് ചെയ്യുകയാണ്. 23 മാറ്റത്തെ മിനിറ്റിലെ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീന ആദ്യപകുതി പൂര്‍ത്തിയായപ്പോള്‍ തന്നെ 2-0 ന് ലീഡ് ചെയ്യുകയാണ്.


കുവൈത്തില്‍ വാഹനാപകടത്തില്‍ പ്രവാസി ദമ്പതികള്‍ മരിച്ചു


കുവൈത്ത്: വാഹനാപകടത്തില്‍ പ്രവാസി ദമ്പതികള്‍ മരിച്ചു. ഫഹാഹീലില്‍ ഉണ്ടായ വാഹനാപകടത്തിൽ ഈജിപ്ത് സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കുവൈത്തി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 


Also Read: ഈ സ്പെഷ്യൽ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ വയറിലെ കൊഴുപ്പ് പമ്പ കടക്കും! 


സംഭവമറിഞ്ഞെത്തിയ സെക്യൂരിറ്റി ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് മരിച്ച ദമ്പതികളുടെ മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച മറ്റൊരു അപകടവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകിട്ട് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന് സാല്‍മി റോഡില്‍ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചെന്ന വിവരം ലഭിക്കുകയായിരുന്നു.  ഇതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍ വിഭാഗം അല്‍ ഷഗായ ഫയര്‍ സ്റ്റേഷനുമായി ബന്ധപ്പെടും അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കീഴ്‌മേല്‍ മറിഞ്ഞ വാഹനങ്ങളില്‍ നിന്നും ഏഴു പേരെ രക്ഷപ്പെടുത്തുകയായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ