Dubai : കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ (Kerala Assembly Election 2021) സീറ്റ് വിഭജനത്തിൽ പ്രവാസികൾക്കും പരിഗണണ നൽകണമെന്നാവശ്യവുമായി കോൺ​ഗ്രസിന്റെ പ്രവാസി സംഘടനയായ OICC INCAS Youth Wing. പ്രവാസികൾക്കും വേണം പ്രവാസലോകത്ത് നിന്നൊരു MLA എന്ന ക്യാമ്പയിനും ഇൻകാസ് യൂത്ത് വിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺ​ഗ്രസിന്റെ മറ്റ് പോഷക സംഘടനകൾക്ക് തെരഞ്ഞെടുപ്പിൽ അവസരം നൽകുമ്പോൾ പ്രവാസ ലോകത്ത് കോൺഗ്രസിന്റെ പേരിൽ പ്രവർത്തിക്കുന്ന തങ്ങൾക്ക് അവ​ഗണന മാത്രമാണ് ഇത്രയും നാൾ ലഭിക്കുന്നതെന്നാണ് ഇൻകാസിന്റെ പരാതി. യൂത്ത് കോൺഗ്രസ് (Youth Congress) മഹിളാ കോൺ​ഗ്രസ് തുടങ്ങിയ പോഷക സംഘടനകളുടെ നേതാക്കൾക്ക് നൽകുമ്പോൾ ഇത്തവണ തങ്ങൾക്കും ഒരു സീറ്റെങ്കിലും നൽകണമെന്ന് ഇൻകാസ് UAE വക്താവ് റോബി യോഹന്നാൻ ആവശ്യപ്പെട്ടു.


ALSO READ: പ്രവാസികൾക്കായി Virtual മ‍ണ്ഡലങ്ങൾ നിർദേശിച്ച് CV Anandabose Commission


സീറ്റ് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കളെ സമീപിച്ചെങ്കിലും തീരുമാനം വൈകുന്ന സാഹചര്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾക്കായി കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ തയ്യാറെടുക്കുകയാണെന്നും ഇൻകാസ് യൂത്ത് വിങ് അറിയിച്ചു.  ഒരു ശതമാനം മാത്രമുള്ള ചില വിഭാ​ഗങ്ങൾക്ക് പ്രത്യേകം എംപിയെയോ എംഎൽഎമാരെയോ ലഭിക്കുമ്പോൾ പത്ത് ശതമാനത്തോളം വരുന്ന പ്രവാസികൾക്കും (NRI) എന്തുകൊണ്ട് ഒരു പ്രതിനിധിയെ നൽകുന്നില്ലയെന്ന് റോബി ചോദിക്കുന്നു.


പട്ടാമ്പി പോലെ കൂടുതൽ പ്രവാസികൾ ഉള്ള ഒരു മണ്ഡലമാണ് തങ്ങളുടെ ആവശ്യമെന്ന് ഇൻകാസ് പ്രതിനിധികൾ പറഞ്ഞു. കഴിഞ്ഞ ലോക്ഡൗൺ (Lockdown) കാലത്ത് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വൈകിയ ഇടപെടലുകൾ കാരണം നിരവധി പ്രവാസികളാണ് ​ഗൾഫിൽ കുടുങ്ങിയതെന്നും. അതിനാൽ ഇതുപോലെയുള്ള സാഹചര്യങ്ങളിൽ തങ്ങളുടെ ആവശ്യങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ തങ്ങൾക്കൊരു പ്രതിനിധിയെ വേണമെന്നാണ് ഇൻകാസിന്റെ യുഎഇയിലെ പ്രവർത്തകർ ആവശ്യപ്പെടുന്നത്. കോവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ സുപ്രീം കോടതി സമീപിച്ച നിതിൻ ചന്ദ്രന്റെ ഭാര്യ അതിരയ്ക്ക് പിന്തുണ നൽകിയതും ഇൻകാസാണെന്ന് യുഎഇ ഭാരവാഹികൾ അറിയിച്ചു. 


ALSO READ: UAE citizenship: തിരഞ്ഞെടുത്തവർക്ക് പൗരത്വം നൽകാൻ തീരുമാനം


അതിനിടെ ഇൻകാസിന്റെ യൂത്ത് വിങ് അധ്യക്ഷൻ ഹൈദർ തട്ടതാഴത്തിനെ കോൺഗ്രസ് പട്ടാമ്പിയിൽ (Pattambi) പരീക്ഷിക്കാൻ സാധ്യതയുണ്ടെന്നുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവാസ ലോകത്ത് നിരവധി പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്ന ഹൈദറിന്റെ പേര് തന്നെയാണ് ഇൻകാസ് പ്രവർത്തകരും മുന്നോട്ട് വെക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.