പ്രവാസികൾക്കായി Virtual മ‍ണ്ഡലങ്ങൾ നിർദേശിച്ച് CV Anandabose Commission

രാജ്യത്തെ പാർലമെന്റ് ഉൾപ്പെടെ എല്ലാ സഭകളിലും വെർച്വൽ മണ്ഡലങ്ങൾ. ഒരു മണ്ഡലത്തിൽ മുപ്പത് ലക്ഷം എന്ന കണക്കിൽ ആറ് മുതൽ എട്ട് മണ്ഡലങ്ങളുടെ കണക്ക് വർധിക്കാൻ സാധ്യത

Written by - Zee Malayalam News Desk | Last Updated : Jan 30, 2021, 05:44 PM IST
  • രാജ്യത്തെ പാർലമെന്റ് ഉൾപ്പെടെ എല്ലാ സഭകളിലും വെർച്വൽ മണ്ഡലങ്ങൾ
  • ഒരു മണ്ഡലത്തിൽ മുപ്പത് ലക്ഷം എന്ന കണക്കിൽ ആറ് മുതൽ എട്ട് മണ്ഡലങ്ങളുടെ കണക്ക് വർധിക്കാൻ സാധ്യത
  • വെർച്വൽ മണ്ഡങ്ങൾ സൃഷ്ടിക്കുന്നത് ചർച്ച ചെയ്ത് മാത്രമെ അവസാന തീരുമാനം എടുക്കാൻ സാധിക്കു
  • 3639 പേരിൽ നടത്തിയ പഠനത്തിലാണ് ഈ റിപ്പോർട്ട് സജ്ജമാക്കിയതെന്ന കമ്മീഷൻ അറിയിച്ചു
പ്രവാസികൾക്കായി Virtual മ‍ണ്ഡലങ്ങൾ നിർദേശിച്ച്  CV Anandabose Commission

New Delhi: തെരഞ്ഞെടുപ്പിന് പ്രവാസികളുടെ പങ്കാളിത്തം എങ്ങനെ ഉറപ്പാക്കണം പല നാളുകളായി Election Commission പഠനം നടത്തി വരികെയാണ് അങ്ങനെ ഇരിക്കെയാണ് Lockdown ൽ ദുരിത അനുഭവിച്ചവരെ കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയോഗിച്ച CV Anandabose ഏകാം​ഗ കമ്മീഷൻ  പ്രവാസികൾക്കും രാജ്യത്തെ എല്ലാ സഭകളിലും പ്രതിനിധകൾ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി രാജ്യത്തെ പാർലമെന്റ് ഉൾപ്പെടെ എല്ലാ സഭകളിലും വെർച്വൽ മണ്ഡലങ്ങൾ (Virtual constituencies) സ്ഥാപിക്കാൻ കമ്മീഷൻ നടത്തിയ പഠന‍ത്തിലൂടെ നിർദേശിച്ചു.

ഒരോ രാജ്യത്തിലെ പ്രവാസികളുടെ എണ്ണത്തിന് ആനുപാതികമായി വെ‌ർച്വൽ മണ്ഡങ്ങൾ തിരിച്ച് പ്രതിനിധികളെ തെരഞ്ഞെടുക്കാനാണ് ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 2.5 കോടി പ്രവാസികളാണുള്ളത് (NRI). ഒരു മണ്ഡലത്തിൽ മുപ്പത് ലക്ഷം എന്ന കണക്കിൽ ആറ് മുതൽ എട്ട് മണ്ഡലങ്ങളുടെ കണക്ക് വർധിക്കാൻ സാധ്യതയുണ്ടെന്ന് ആനന്ദ ബോസ് ഐഎഎൻസിനോട് പറഞ്ഞു. എന്നാൽ മണ്ഡലങ്ങൾ സ്ഥാപിക്കാൻ അതാത് രാജ്യങ്ങളിലുടെ നിയമപ്രകാരം മാത്രമെ സാധിക്കൂ എന്നും ആനന്ദ ബോസ് സൂചിപ്പിച്ചു.

ALSO READ: UAE citizenship: തിരഞ്ഞെടുത്തവർക്ക് പൗരത്വം നൽകാൻ തീരുമാനം

പഠനവുമായി ബന്ധപ്പെട്ട ചില നിർദേശങ്ങളിൽ കേന്ദ്ര നേരത്തെ പ്രാവർത്തികമാക്കാൻ തുടങ്ങിട്ടുണ്ട്. എന്നാൽ വെർച്വൽ മണ്ഡങ്ങൾ സൃഷ്ടിക്കുന്നത് ചർച്ച ചെയ്ത് മാത്രമെ അവസാന തീരുമാനം എടുക്കാൻ സാധിക്കുയെന്ന് ആനന്ദ ബോസ് അറിയിച്ചത്. 

ALSO READ: Human Trafficking: ബംഗ്ലാദേശ് എംപിക്ക് Kuwait ൽ തടവുശിക്ഷയും പിഴയും

കൂടാതെ പ്രവാസികൾക്കായി പോസ്റ്റൽ വോട്ട് (Postal Vote) സംവിധാനമോ അല്ലെങ്കിൽ കോൺസുലേറ്റുമായി ബെന്ധപ്പെട്ട് മറ്റേതെങ്കിലും സംവിധാനം ഉൾപ്പെടുത്തണമെന്ന് കമ്മീഷൻ റിപ്പോട്ടിൽ പറയുന്നു. തൊഴിലാളികൾക്കായി ഒരു നോഡൽ ഏജൻസിയായി സക്കാരിന്റെ ഔദ്യോഗികമായ ഒരു വിഭാഗം ആരംഭിക്കുണമെന്നും കമ്മീഷന്റെ ശുപാർശയിൽ പറയുന്നുണ്ട്. ഏകദേശം 3639 പേരിൽ നടത്തിയ പഠനത്തിലാണ് ഈ റിപ്പോർട്ട് സജ്ജമാക്കിയതെന്ന ആനന്ദബോസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News