ദുബായ്:  കോറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളുമായി യുഎഇ മുന്നോട്ട്  പോകുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടയിൽ കൊറോണ രോഗത്തെ ചെറുക്കാൻ ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മരുന്ന് അയക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട് .  ആവശ്യമെങ്കിൽ വിദഗ്ദ്ധ മെഡിക്കൽ സംഘത്തെ അയക്കാമെന്ന നിർദ്ദേശം ഇന്ത്യ നൽകിയതിന് പിന്നാലെയാണ് കോറോണ രോഗ നിയന്ത്രണത്തിനാവശ്യമായ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് അയക്കാനുള്ള തീരുമാനം എടുത്തത്. 


കൂടാതെ ഒമാനിലേക്കും മരുന്നെത്തിക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.  ഇതിനിടയിൽ lock down അവസാനിക്കുന്നതിന് മുൻപ് അത്യാവശ്യക്കാരായ കുറച്ചുപേരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള  വിമാനസർവീസുകൾ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രവാസികൾ.  


Also read: കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ ആരോഗ്യമന്ത്രി പോലുമില്ലാതെ മധ്യപ്രദേശ് ...!!


എന്നാൽ ഇതിനെപ്പറ്റി ഒരു ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ ഇക്കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും സൂചനയുണ്ട്. 


ഇതിനിടയിൽ അവിടെനിന്നും വരുന്ന പ്രവാസികളെ സ്വീകരിക്കാൻ ഒരുക്കമാണെന്ന് കേരളം അറിയിച്ചിട്ടുണ്ട്.  ആദ്യം യുഎഇലേക്കും ശേഷം മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വിമാന സർവീസ് ആരംഭിക്കാമെന്നുള്ള ആലോചനയാണ് ഇപ്പോൾ ഉള്ളത്. 


കുവൈത്തിലേക്ക് സർവീസ് ആരംഭിക്കുന്നതിന് ഒരു മാസത്തെ സമയം ഇന്ത്യ ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട്.  ഇന്ത്യൻ വിമാനക്കമ്പനികൾ മെയ് 3 മുതൽ സർവീസ് ആരംഭിക്കുമെന്ന്  അറിയിച്ചിട്ടുണ്ട്.  


കൂടാതെ യുഎഇയിലെ എമിറേറ്റ്സും ഫ്ലൈ ദുബായിയുമെല്ലാം നേരത്തെതന്നെ ഇന്ത്യയിലേക്ക് സർവീസ് നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.  കോറോണ മഹാമാരിയിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം 33 കവിഞ്ഞു.  5365 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.