കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ ആരോഗ്യമന്ത്രി പോലുമില്ലാതെ മധ്യപ്രദേശ് ...!!

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിന൦ പ്രതി വര്‍ധിക്കുമ്പോള്‍  സംസ്ഥാന ആരോഗ്യ മന്ത്രിയുടെ കസേര ഇപ്പോഴും  ഒഴിഞ്ഞു കിടക്കുകയാണ് മധ്യപ്രദേശില്‍ ...!!

Last Updated : Apr 16, 2020, 11:36 PM IST
കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ ആരോഗ്യമന്ത്രി പോലുമില്ലാതെ മധ്യപ്രദേശ് ...!!

ഭോപ്പാല്‍ : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിന൦ പ്രതി വര്‍ധിക്കുമ്പോള്‍  സംസ്ഥാന ആരോഗ്യ മന്ത്രിയുടെ കസേര ഇപ്പോഴും  ഒഴിഞ്ഞു കിടക്കുകയാണ് മധ്യപ്രദേശില്‍ ...!!

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് lock down പ്രഖ്യാപിക്കുന്നതിന്  വെറും ദിവസങ്ങള്‍ മുന്‍പാണ്‌  ബിജെപിയുടെ ശിവരാജ് സിംഗ്  ചൗഹാന്‍ മധ്യ പ്രദേശ്  മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. എന്നാല്‍, മന്ത്രിസഭാ വിപുലീകരണം ഇതുവരെ നടന്നിട്ടില്ല.   

സംസ്ഥാനം ഇത്ര വലിയ  ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഉത്തവരവാദിത്തത്തോടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സംസ്ഥാനത്ത് ഒരു ആരോഗ്യമന്ത്രി പോലുമില്ല എന്നത് ആശങ്കാജനകമാണ്....  

ഈ വിഷയം എടുത്തുകാട്ടിയ പ്രതിപക്ഷ൦ സംസ്ഥാനത്ത്  ഭരണ പ്രതിസന്ധി യുള്ളതായി  ആരോപിക്കുന്നു.  എന്നാല്‍, മന്ത്രി സഭാ വിപുലീകരണം എപ്പോള്‍  ഉണ്ടാവുമെന്ന യാതൊരു സൂചനയും ബിജെപി നല്‍കുന്നില്ല....
 
രാജ്യത്തെ  കൊറോണ വൈറസ് ബാധിച്ചവരുടെയും  മരിച്ചവരുടെയും വരുടെ എണ്ണം എടുക്കുമ്പോള്‍ രാജ്യത്ത് രണ്ടാം സ്ഥാനത്ത് വരുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. 

ഏറ്റവും ഒടുവില്‍ പുറത്തു വന്ന  റിപ്പോര്‍ട്ട് അനുസരിച്ച് മധ്യപ്രദേശില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1164 ആയി വര്‍ധിച്ചിരിയ്ക്കുകയാണ്.  വൈറസ് ബാധ മൂലം ഇതുവരെ സംസ്ഥാനത്ത്  55  പേരാണ് മരിച്ചത്.

അതേസമയം, സംസ്ഥാനത്ത് മന്ത്രിസഭാ വിപുലീകരണം പൂര്‍ത്തിയാവാത്തതിനാല്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

സംസ്ഥാനത്ത് ആരോഗ്യ മന്ത്രി ഇല്ലാത്തത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത് ....  ഇതിനിടെ ഹെല്‍ത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വരെ കൊറോണ വൈറസ് പിടിപെടുന്ന അവസ്ഥയുണ്ടായി. സംസ്ഥാനത്തെ ആരോഗ്യ സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടതായും കോണ്‍ഗ്രസ്‌ ആരോപിച്ചു....

Trending News