ദുബായ്: ദുബായില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് കൊറോണ വൈറസ് (Covid19) സ്ഥിരീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയുടെ മാതാപിതാക്കള്‍ വിദേശയാത്ര നടത്തിയിരുന്നു അവരില്‍ നിന്നുമാണ് കൊറോണ രോഗബാധ കുട്ടിയ്ക്ക് ഏറ്റതെന്നാണ് വിവരം.


വിദേശത്തു നിന്നും തിരിച്ചെത്തി അഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ് കുട്ടിയുടെ മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇപ്പോള്‍ ഇവരുടെ ആരോഗ്യനില സാധാരണ ഗതിയിലാണെന്ന് മെഡിക്കല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


Also read: സൗദിയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു!


ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന എല്ലാവരേയും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിക്കുന്നുണ്ട്.  കൊറോണ രാജ്യമെമ്പാടും പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ കര്‍ശനമായ മുന്‍കരുതലെന്നോണമാണ് യുഎഇയിലെ സ്കൂളുകള്‍ക്ക് ഒരു മാസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചത്.


Also read: കൊറോണ വൈറസ്: യുഎഇയിലെ സ്കൂളുകള്‍ക്ക് ഒരു മാസത്തേയ്ക്ക് അവധി


കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.