ദുബായ്: കൊറോണ വൈറസ് (Covid19) രാജ്യമെമ്പാടും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി യുഎഇയിലെ സ്കൂളുകള്‍ക്ക് ഒരു മാസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് യുഎഎ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് എട്ടു മുതലാണ് ഒരു മാസത്തേയ്ക്ക് അവധിപ്രഖ്യാപിച്ചത്.
സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മുടക്കമായിരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായവാം മുഖേനയാണ് അവധി പ്രഖ്യാപിച്ചത്.
Also read: ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന യുവാവ് മുങ്ങി!
സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍വകാലശാലകള്‍ക്കും ഇക്കുറി വസന്തകാല അവധി നേരത്തെ ആക്കുകയാണെന്നാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയംഅറിയിച്ചിരിക്കുന്നത്.
ഈ അവധിക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയം ലക്ഷ്യം വച്ചിട്ടുണ്ട്.
ചൈനയിലെ കൊറോണ വൈറസ് (Covid 19) രാജ്യമൊട്ടാകെ പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ ആദ്യ കൊറോണ കേസ് ഇന്നലെസ്ഥിരീകരിച്ചു.
ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ബഹറിന്‍ വഴി ഇറാനില്‍ നിന്നും എത്തിയ പൗരനാണ് കൊറോണരോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Also read: സൗദിയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു!