ദോ​ഹ: ആഗോളതലത്തില്‍ കൊ​റോ​ണ വൈ​റ​സ് പടരുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ 14 രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്നു​ള്ള​വ​ര്‍​ക്ക് ഖ​ത്ത​ര്‍ പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയെ കൂടാതെ ബം​ഗ്ലാ​ദേ​ശ്, ചൈ​ന, ഈ​ജി​പ്ത്, ഇ​റാ​ന്‍, ഇ​റാ​ക്ക്, ല​ബ​ന​ന്‍, നേ​പ്പാ​ള്‍, പാ​ക്കി​സ്ഥാ​ന്‍, ഫി​ലി​പ്പൈ​ന്‍​സ്, ദ​ക്ഷി​ണ കൊ​റി​യ, ശ്രീ​ല​ങ്ക, സി​റി​യ, താ​യ്‌​ല​ന്‍​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്നു​ള്ള​വ​ര്‍​ക്കാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.


ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റ് വിസക്കാര്‍, വര്‍ക്ക് പെര്‍മിറ്റ്, താത്കാലിക വിസക്കാര്‍ എന്നിവര്‍ക്കെല്ലാം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല.


അതേസമയം, കൊ​റോ​ണ വൈ​റ​സ് ബാ​ധ വ്യാ​പി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാണ് വി​ല​ക്കെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചിരിയ്ക്കുകയാണ്.


എന്നാല്‍, ഖ​ത്ത​ര്‍ പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തിയാതോടെ കുടുങ്ങിയത് നാട്ടില്‍ അവധിയ്ക്കെത്തിയ മലയാളികളാണ്. നാ​ട്ടി​ല്‍ അവധിയ്ക്ക് എ​ത്തി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​കളുടെ മ​ട​ക്ക​യാ​ത്രയാണ് അ​നി​ശ്ചി​തത്വത്തിലായിരിക്കുന്നത്.