റിയാദ്: സൗദിയിൽ കൊലപാതക കേസിൽ മൂന്ന് വർഷത്തോളമായി ജയിലിലായിരുന്ന രണ്ട് ഇന്ത്യക്കാർ നിരപരാധികളാണെന്ന് കണ്ടെത്തിയ കോടതി ഇവരെ വിട്ടയച്ചു. വിധിയുടെ പകർപ്പ് ഇന്ത്യൻ എംമ്പസിക്കും കൈമാറിയിട്ടുണ്ട്. റിയാദിന് സമീപം അൽഖർജ് മേഖലയിലെ കൃഷിയിടത്തിൽ ജോലിക്കാരായിരുന്ന തമിഴ്നാട് സ്വദേശി ഷാഹുൽ ഹമീദും ഉത്തർ പ്രദേശ് സ്വദേശി മുലായികയുമാണ് കോടതിയുടെ വിധിതീർപ്പിൽ മോചിതരായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചന്ദ്രയാൻ-3 വിജയത്തില്‍ അഭിനന്ദനവുമായി ദുബൈ ഭരണാധികാരി


ഒരു വാഹനാപകടത്തിൽ സഹപ്രവർത്തകനായ ബംഗ്ലാദേശ് പൗരൻ മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തി ജയിലിലടച്ചത്. കൃഷിത്തോട്ടത്തിൽ ഇവരെ കൂടാതെ ജോലിക്കാരായി നാല് ബംഗ്ലാദേശ് സ്വദേശികളും ഉണ്ടായിരുന്നു. ഇവിടുത്തെ വിവിധ ജോലികൾ പരസ്പര സഹകരണത്തോടെ ചെയ്തു തീർക്കുന്നതിനിടയിൽ അബദ്ധത്തിൽ വാഹനാപകടം സംഭവിക്കുകയും ബംഗ്ലാദേശികളിലൊരാൾ മരിക്കുകയുമുണ്ടായി.  


ഇതിനെ തുടർന്ന് ശേഷിക്കുന്ന അഞ്ചു പേരെയും പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു.  ഇവർ ജയിലിലായതിന് പിന്നാലെയാണ് കോവിഡ് മഹാമാരി ഉണ്ടായതും അതിന്റെ പശ്ചാത്തലത്തിൽ കോടതി വ്യവഹാരങ്ങളും നിയമ നടപടികളും മന്ദഗതിയിലാകുകയും വിചാരണ തടവുകാരായി ഇവർ അഞ്ചു പേരും ജയിലിൽ തുടരേണ്ടിയും വന്നിരുന്നു.


ഇതിനിടയിൽ തമിഴ്‌നാട് സ്വദേശി ഷാഹുൽ ഹമീദിന്റെ ബന്ധുക്കൾ സഹായത്തിനായി റിയാദിലെ കേളി കലാസാംസ്കാരിക വേദിയുമായി ബന്ധപ്പെടുകയും. കേളി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ നാസർ പൊന്നാനി ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം വിഷയത്തിൽ ഇടപെടുകയും ഷാഹുൽ ഹമീദിനെ ജാമ്യത്തിൽ ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ കേസിന്റെയും ചാർത്തപ്പെട്ട കുറ്റത്തിെൻറയും കാഠിന്യം മനസ്സിലാക്കിയ ഷാഹുൽ രണ്ടു മാസത്തിനുശേഷം നാട്ടിലേക്ക് പോകുന്നതിന് ശ്രമം നടത്തുകയും ഇതിനിടയിൽ പോലീസ് പിടിയിലാകുകയുമുണ്ടായി.  ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ ചൂണ്ടിക്കാട്ടി തുടർച്ചയായി രണ്ടു വർഷത്തിലധികം ജാമ്യമില്ലാതെ ജയിലിൽ കഴിയേണ്ടിയും വന്നു.


ഇതിനിടയിലാണ് കൂടെ അറസ്റ്റിലായവരിൽ ഒരു ബംഗ്ലാദേശ് സ്വദേശി വിചാരണ വേളയിൽ കുറ്റം ഏറ്റുപറഞ്ഞത്. ഇതോടെ ജയിലിൽ കഴിയുന്നവരിൽ ഇന്ത്യക്കാരെ കോടതി ശിക്ഷയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. കുറ്റമേറ്റയാൾ ഒഴികെയുള്ള മറ്റ് രണ്ട് ബംഗ്ലാദേശികൾക്ക് രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിക്കുകയുമുണ്ടായി. എങ്കിലും വിചാരണ കാലയളവിൽ തടവ് അനുഭവിച്ചത് കണക്കാക്കി രണ്ടു പേരേയും മോചിപ്പിക്കാൻ കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുറ്റമേറ്റയാൾക്കുളള വിധി ഇതുവരെ പ്രസ്താവിച്ചിട്ടില്ല.  മാത്രമല്ല കുറ്റം ഒഴിവായെങ്കിലും ഷാഹുൽ ഹമീദിന്റെയും മുലായികയുടെയും മറ്റ് രണ്ട് ബംഗ്ലാദേശികളുടെയും ജയിൽ മോചനത്തിന് ഇവരുടെ തൊഴിലുടമ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ നാസർ പൊന്നാനിയുടെ ഇടപെടലിൽ നാലുപേരെയും പുറത്തിറക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.