Covid19: റാസൽഖൈമയിൽ നിയന്ത്രണങ്ങൾ ഏപ്രിൽ എട്ട് വരെനീട്ടി
ഇത് സംബന്ധിച്ച അറിയിപ്പ് എമിറേറ്റിലെ എമർജൻസി, ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം നൽകിയിട്ടുണ്ട്.
റാസൽഖൈമ: കൊവിഡ് പകർച്ചവ്യാധി പടരുന്നതിനെ തുടർന്നുള്ള പ്രതിരോധത്തിന്റ ഭാഗമായി റാസൽഖൈമയിൽ നിയന്ത്രണങ്ങൾ ഏപ്രിൽ എട്ട് വരെ നീട്ടിയതായി റിപ്പോർട്ട്.
ഇത് സംബന്ധിച്ച അറിയിപ്പ് എമിറേറ്റിലെ എമർജൻസി, ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം നൽകിയിട്ടുണ്ട്. ഇവിടെ ആദ്യം ഫെബ്രുവരി 10 മുതലാണ് നിയന്ത്രണങ്ങൾ (Covid Restrictions) ഏർപ്പെടുത്തിയത്. ഇപ്പോൾ ഏപ്രിൽ എട്ട് വരെ ദീർഘിപ്പിച്ചത്.
പബ്ലിക് ബീച്ചുകളിലും പാർക്കുകളിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഷോപ്പിങ് മാളുകളിൽ അറുപത് ശതമാനം ആളുകൾക്കേ പ്രവേശനമുള്ളൂ. വിവാഹം പോലുള്ള ചടങ്ങുകളിൽ പത്ത് പേരും മരണാനന്തര ചടങ്ങുകളിൽ ഇരുപതുപേരും മാത്രമേ പാടുള്ളൂ.
Also Read: Fuel Price: OPEC തീരുമാനത്തിന് പിന്നാലെ കുവൈത്തില്‍ എണ്ണവില ഉയരുന്നു
പൊതുസ്ഥലങ്ങളിൽ ആളുകൾ തമ്മിലും റസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകൾ തമ്മിലും രണ്ട് മീറ്റർ അകലം വേണമെന്ന് നിർദ്ദേശമുണ്ട്. ഒരു കുടുംബത്തിലെ അംഗങ്ങൾ അല്ലെയെങ്കിൽ നാലുപേർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ലാന്നും നിർദ്ദേശത്തിൽ (Covid Restrictions) വ്യക്തമാക്കുന്നുണ്ട്.
അതുപോലെ സിനിമാ തീയറ്ററുകൾ, ഫിറ്റ്നസ് സെന്ററുകൾ, ജിംനേഷ്യം എന്നിവിടങ്ങളിൽ പരമാവധിശേഷിയുടെ പകുതി ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂയെന്നും നിർദ്ദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക