Fuel Price: OPEC തീരുമാനത്തിന് പിന്നാലെ കുവൈത്തില്‍ എ​ണ്ണ​വി​ല ഉ​യ​രു​ന്നു

കുവൈത്തില്‍ അസംസ്കൃത എ​ണ്ണ​വി​ല ഉ​യ​രു​ന്നു.... 

Written by - Zee Malayalam News Desk | Last Updated : Mar 10, 2021, 08:49 PM IST
  • കുവൈത്തില്‍ അസംസ്കൃത എ​ണ്ണ​വി​ല ഉ​യ​രു​ന്നു....
  • ചൊ​വ്വാ​ഴ്​​ച അസംസ്കൃത എ​ണ്ണ​വി​ല (Crude Oil) ബാ​ര​ലി​ന്​ 68.98 ഡോ​ള​ര്‍ ആ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
  • എണ്ണവിലയില്‍ ​ഇ​പ്പോ​ള്‍ ഗ​ണ്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യ​ത്​ കു​വൈ​ത്ത്​ ഉ​ള്‍​പ്പെ​ടെയുള്ള എ​ണ്ണ ഉ​ല്‍​പാ​ദ​ക രാ​ജ്യ​ങ്ങ​ള്‍​ക്ക്​ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.
Fuel Price: OPEC തീരുമാനത്തിന് പിന്നാലെ കുവൈത്തില്‍ എ​ണ്ണ​വി​ല ഉ​യ​രു​ന്നു

Kuwait: കുവൈത്തില്‍ അസംസ്കൃത എ​ണ്ണ​വി​ല ഉ​യ​രു​ന്നു.... 

ചൊ​വ്വാ​ഴ്​​ച അസംസ്കൃത എ​ണ്ണ​വി​ല (Crude Oil) ബാ​ര​ലി​ന്​ 68.98 ഡോ​ള​ര്‍ ആ​ണ്​  രേ​ഖ​പ്പെ​ടു​ത്തി​യ​ത്.  തിങ്കളാഴ്ചത്തെ വിലയില്‍ നിന്നും  ​ 1.91 ഡോ​ള​ര്‍ ഉ​യ​ര്‍​ന്നാ​ണ് ഈ നില കൈ​വ​രി​ച്ച​ത്.  2020ല്‍ ​ ഏ​റ്റ​വും കൂ​ടി​യ വി​ല രേഖപ്പെടുത്തിയത്  ജ​നു​വ​രി​യിലാണ്.  63.27 ഡോ​ള​റായിരുന്നു ഉയര്‍ന്നവില. 

2014നു​ ​ശേ​ഷം എ​ണ്ണ​വി​ല ബാ​ര​ലി​ന്​ 100 ഡോ​ള​ര്‍ ക​ട​ന്നി​ട്ടി​ല്ല. കുവൈത്തിന്‍റെ  (Kuwait) മു​ഖ്യ വ​രു​മാ​ന​മാ​യ എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തി​യ​തോ​ടെ സാമ്പത്തിക സ്ഥിതി താ​ളം തെ​റ്റി​യ കു​വൈ​ത്ത്​ ക​മ്മി നി​ക​ത്താ​ന്‍ ക​ട​മെ​ടു​ക്കു​ക​യാ​ണ്. എന്നാല്‍, എണ്ണവില വര്‍ദ്ധനവ്‌  രാജ്യം നേരിടുന്ന  ഗു​രു​ത​ര സാമ്പത്തിക  പ്ര​തി​സ​ന്ധി​യി​ല്‍​നി​ന്ന്​ ക​ര​ക​യറാന്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ. 

എണ്ണവിലയില്‍  ​ഇ​പ്പോ​ള്‍ ഗ​ണ്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യ​ത്​ കു​വൈ​ത്ത്​ ഉ​ള്‍​പ്പെ​ടെയുള്ള  എ​ണ്ണ ഉ​ല്‍​പാ​ദ​ക രാ​ജ്യ​ങ്ങ​ള്‍​ക്ക്​ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.  കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 2020 മാര്‍ച്ച്  മുതലാണ്‌  ആഗോള വിപണിയില്‍  എണ്ണവില ഇടിയാന്‍ തുടങ്ങിയത്. 

അതേസമയം, കഴിഞ്ഞ 4ന് ചേര്‍ന്ന  OPEC യോഗം കൈക്കൊണ്ട നിര്‍ണ്ണായക തീരുമാനം എ​ണ്ണ ഉ​ല്‍​പാ​ദ​ക രാ​ജ്യ​ങ്ങ​ള്‍ക്ക് ഗുണകരമാണ്.   ഉത്പാദന  വെട്ടിക്കുറവ് തുടരാനായിരുന്നു  ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഒപെക് പ്ലസ് കൂട്ടായ്മയുടെ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയർന്നു,

Also read:  Fuel Price: സാമ്പത്തിക സ്ഥിതി മോശം, കേരളം ഇന്ധന നികുതി കുറയ്ക്കില്ല, തീര്‍ത്തുപറഞ്ഞ് ധനമന്ത്രി

ആവശ്യക്കാര്‍ വര്‍ദ്ധിച്ച  സാഹചര്യത്തില്‍ ഉല്‍പ്പാദനം കൂട്ടണമെന്ന് പല രാജ്യങ്ങളും ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍,  പ്രതിദിന ഉത്‌പാദനം കുറച്ച് എണ്ണവില ഉയര്‍ത്തുക എന്ന ലക്ഷ്യമാണ്  OPEC രാജ്യങ്ങള്‍ സ്വീകരിച്ചിരിയ്ക്കുന്നത്. കോവിഡ്‌ കാലത്ത് എണ്ണ  ഉത്പാദക  രാജ്യങ്ങള്‍ നേരിട്ട പ്രതിസന്ധിയെ മറികടക്കാനാണ് ഈ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News