ദുബായ്:യുഎയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസം,


COMMERCIAL BREAK
SCROLL TO CONTINUE READING

യുഎഇ യിലേക്ക് മടങ്ങി വരാന്‍ താമസ വിസക്കാര്‍ക്ക് ഇനിമുതല്‍ ഐസിഎ യുടെ മുന്‍‌കൂര്‍ അനുമതി ആവശ്യമില്ല,
എന്നാല്‍ കോവിഡ് പരിശോധന അടക്കമുള്ള മറ്റ് നിബന്ധനകള്‍ തുടരും.


ദേശീയ ദുരന്ത നിവരാണ അതോറിറ്റിയും താമസ കുടിയേറ്റ വകുപ്പും സംയുക്തമായി എടുത്ത തീരുമാനമാണിത്.


Also Read:യുഎഇ യില്‍ കോവിഡ് രോഗബാധിതര്‍ 62,966;രോഗം ഭേദമായത് 56,961 പേര്‍ക്ക്!


 


കൊറോണ വൈറസ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മടങ്ങിയെത്താന്‍ മുന്‍‌കൂര്‍ അനുമതി വേണമെന്ന് 
യുഎഇ നിബന്ധന മുന്നോട്ട് വെച്ചത്.യുഎഇ യില്‍ കൊറോണ നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് പുതിയ നടപടി.


തിരികെ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് uaeentry.ica.gov.ae എന്ന വെബ്സൈറ്റില്‍ എമിരേറ്റ്സ് ഐഡി നമ്പര്‍,പാസ്പോര്‍ട്ട് വിവരങ്ങള്‍ 
എന്നിവ രേഖപെടുത്താം.