Dubai: മൂന്ന് സ്ത്രീകളടങ്ങുന്ന ഒരു സംഘം പ്രവാസിയായ ഒരു ഇന്ത്യക്കാരനിൽ (Indian) നിന്ന് 280,000 ദിർഹം (ഏകദേശം 55 ലക്ഷം രൂപ) തട്ടിയെടുത്തു. ഒരു വ്യാജ മസ്സാജ് (Massage) പാർലറിലേക്ക് ക്ഷണിച്ച് വരുത്തിയാണ് പണം തട്ടിയെടുത്തത്.  2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായ് (Dubai) കോടതിയിൽ ഇപ്പോൾ കേസിന്റെ വാദം നടന്ന് വരികയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകൾ അനുസരിച്ച് 33 വയസുള്ള ഈ ഇന്ത്യക്കാരൻ (Indian) ഓൺലൈൻ (Online) ഡേറ്റിംഗ് ആപ്പിൽ മസ്സാജ് പാര്ലറിനെ കുറിച്ചുള്ള ഒരു പരസ്യം കണ്ടു. ഒരു മസ്സാജ് സെഷന് 200 ദിർഹമാണ് വിലയെന്ന് പരസ്യത്തിൽ കൊടുത്തിരുന്നു. മാത്രമല്ല സുന്ദരികളായ സ്ത്രീകളാണ് പരസ്യം ചെയ്തിരുന്നത്. ഇത് കണ്ട് പരസ്യത്തിലെ നമ്പറിൽ ബന്ധപ്പെട്ട യുവവൈനോട് അൽ റീഫയിലുള്ള ഒരു ഫ്ലാറ്റിൽ എത്താൻ ഈ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. 


ALSO READ: Dubai: തടവിൽ കഴിയുന്ന ആ ദുബായ് രാജകുമാരി? എന്തിനാണ് രാജകുമാരി തടവിൽ കഴിയുന്നത്?


അവിടെ എത്തിയ യുവാവ് അവിടെ 4 ആഫ്രിക്കൻ (African) സ്ത്രീകളെ കണ്ടതും 200 ദിർഹം അവരെ ഏൽപ്പിച്ചു. എന്നാൽ അവർ യുവാവിന്റെ മൊബൈലിൽ ബാങ്കിന്റെ (Bank) ആപ്പ് തുറക്കാനും പണം ട്രാൻസ്ഫർ ചെയ്യാനും ആവശ്യപ്പെട്ടു. ഇതിന് സമ്മതിക്കാതിരുന്നപ്പോൾ യുവതികൾ യുവാവിന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും മുഖത്തടിക്കുകയും ചെയ്‌തു. ഇതിന് ശേഷം ഇതിൽ ഒരു യുവതി യുവാവിന്റെ ക്രെഡിറ്റ് കാർഡ് തട്ടിയെടുത്ത് 30000 ദിർഹം എടിഎമ്മിൽ (ATM) നിന്ന് പിൻവലിച്ചു. പിന്നെയും ഒരു ദിവസം യുവാവിനെ ആ ഫ്ലാറ്റിൽ തടവിലിട്ട ശേഷം യുവാവിന്റെ ആക്കൗണ്ടിൽ നിന്ന് 250,000 ദിർഹം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി. പിന്നെ യുവാവിന്റെ ഐ ഫോണും തട്ടിയെടുത്തതിന് ശേഷം വിട്ടയച്ചു.


ALSO READ: ഭാര്യ അതിർത്തി കടന്നു; ഭർത്താവിന് പിഴ; ചതിച്ചത് സിം കാർഡ്!


പുറത്തെത്തിയ യുവാവ് പൊലീസിലും (Police) ബാങ്കിലും വിവരങ്ങൾ അറിയിച്ചു. ഇവരിൽ 3 നൈജീരിയൻ സ്ത്രീകളെ  ദുബായ് പൊലീസ് ഷാർജയിൽ നിന്ന് പിടികൂടി. ഒരാളെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. അതിൽ ഒരു യുവതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇവർക്കെതിരെ മോഷണത്തിനും, ഭീഷണിയ്ക്കും, വേശ്യാവൃത്തിക്കും കേസ് എടുത്തിട്ടുണ്ട്. മാർച്ച് 4 ന് കേസിന്റെ അടുത്ത ഘട്ട വിചാരണ നടക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.