UAE: കനത്ത മൂടല്‍മഞ്ഞ്, ഹെവി വാഹനങ്ങള്‍ക്ക് വിലക്ക്
കനത്ത മൂടല്‍മഞ്ഞ് UAEയെ വലയ്ക്കുന്നു...
Abu Dhabi: കനത്ത മൂടല്‍മഞ്ഞ് UAEയെ വലയ്ക്കുന്നു...
കനത്ത മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ റോഡുകളില്‍ ട്രക്കുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും ബസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിയ്ക്കുകയാണ് അബുദാബി പോലീസ്. ദൂരക്കാഴ്‍ച സാധ്യമാകുന്നതുവരെയുള്ള സമയങ്ങളില്‍ അബുദാബിയിലെ എല്ലാ റോഡുകളിലും വിലക്ക് പ്രാബല്യത്തിലുണ്ടാകും.
കനത്ത മഞ്ഞുള്ള (Fog) സമയങ്ങളില്‍ ഹെവി വാഹനങ്ങള്‍ (Heavy Vehicle) റോഡിലിറക്കിയാല്‍ 400 ദിര്‍ഹം പിഴയും നാല് ട്രാഫിക് ബ്ലാക് പോയിന്റുകളും ലഭിക്കും. അബുദാബിയിലെ (Abu Dhabi) ഗതാഗത സുരക്ഷ ഉറപ്പാക്കാനും റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനമെന്ന് പോലീസ് അറിയിച്ചു.
അപകടങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായുള്ള തീരുമാനം വലിയ വാഹനങ്ങള്‍ , ട്രക്കുകള്‍, ബസുകള്‍ എന്നിവയുടെ ഡ്രൈവര്‍മാര്‍ പാലിക്കണമെന്നും മൂടല്‍മഞ്ഞ് സമയത്ത് അത്തരം വാഹനങ്ങള്‍ ഓടിക്കരുതെന്നും മൂടല്‍മഞ്ഞ് സമയത്ത് നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് 400 ദിര്‍ഹവും 4 ട്രാഫിക് പോയിന്റുകളും പിഴയായി ചുമത്തുമെന്നു പോലീസ് വ്യക്തമാക്കി.
അതേസമയം, കനത്ത മൂടല്‍മഞ്ഞ് റോഡിലെ ദൂരക്കാഴ്ച മറച്ചതോടെ അബുദാബിയില്‍ 19 വാഹനങ്ങള്‍ നിരനിരയായി കൂട്ടിയിടിച്ച് അപകടത്തിമുണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ മഫ്റാഖിലേക്ക് പോകുന്ന പാതയിലെ മഖാദറ പ്രദേശത്താണ് അപകടം സംഭവിച്ചത്.
കനത്ത മൂടല്‍ മഞ്ഞ് റോഡിലെ ദൃശ്യപരത കുറച്ചതോടെ മറ്റ് വാഹനങ്ങളില്‍നിന്ന് സുരക്ഷിതമായ ദൂരം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതും റോഡിെന്‍റ അവസ്ഥയെക്കുറിച്ചുള്ള ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍പോലീസ് പുറത്തുവിട്ടിട്ടില്ല.
Also read: Abu Dhabi യിൽ ഇന്നുമുതൽ പ്രവേശിക്കാൻ 72 അല്ല 48 മണിക്കൂർ മുമ്പെടുത്ത് PCR Test വേണം
അസ്ഥിര കാലാവസ്ഥ തുടരുന്ന രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രഭാതങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. പൂര്‍ണമായും കാഴ്ച മറക്കുന്ന തരത്തില്‍ മൂടല്‍മഞ്ഞ് ശക്തിപ്പെട്ടതോടെ റോഡപകടങ്ങളും വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച ദുബൈയില്‍ മാത്രം 24 റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ടെണ്ണം വലിയ അപടങ്ങളായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.