Saudi Arabia: സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വൻ വർധന
Saudi Arabia: 2015 മുതൽ സൗദിയിലെ വിദേശ നിക്ഷേപത്തിൽ വർധനവ് പ്രകടമായിരുന്നു. തുടർന്ന് മൂന്ന് മാസങ്ങൾ വീതമുള്ള ഘട്ടങ്ങളിലെല്ലാം വളർച്ച പ്രകടമായിരുന്നു.
റിയാദ്: സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2022 നെ അപേക്ഷിച്ച് 2023 ൽ നാല് ശതമാനം വർധനവാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. ഇതോടെ ആകെ നിക്ഷേപം 2.51 ലക്ഷം കോടി റിയാലായി ഉയർന്നിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത് സൗദി സെൻട്രൽ ബാങ്കാണ്.
Also Read: തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം; നിർദ്ദേശവുമായി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി
2015 മുതൽ സൗദിയിലെ വിദേശ നിക്ഷേപത്തിൽ വർധനവ് പ്രകടമായിരുന്നു. തുടർന്ന് മൂന്ന് മാസങ്ങൾ വീതമുള്ള ഘട്ടങ്ങളിലെല്ലാം വളർച്ച പ്രകടമായിരുന്നു. ഇതിനിടെ 2023 ലെ ആദ്യ പാദത്തിൽ മാത്രമാണ് തളർച്ചയുണ്ടായത്. ഇതൊഴിച്ചാൽ വാർഷിക കണക്കനുസരിച്ച് സൗദിയുടെ സാമ്പത്തിക വളർച്ച ശക്തമാണ്. 2015 ൽ 1,144 ലക്ഷം കോടി റിയാലായിരുന്നു സൗദിയിലെ വിദേശ നിക്ഷേപം. എന്നാൽ 2023 അവസാനിക്കുമ്പോൾ നേരിട്ടുള്ള വിദേശ നിക്ഷേപം 2517 ലക്ഷം കോടി റിയാൽ ആയി ഉയർന്നിട്ടുണ്ട്. ഓരോ പാദത്തിലും ഒരു ശതമാനം വളർച്ച രാജ്യം കൈവരിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ഏകദേശം 15.8 ശതകോടി റിയാലിന് തുല്യമാണ്.
Also Read: Shani Uday 2024: ശനിയുടെ ഉദയം: ഈ രാശിക്കാർക്കിനി നല്ലകാലം
സൗദിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നത് നേരിട്ടുള്ള വിദേശ നിക്ഷേപം ആണ്. മൊത്തം നിക്ഷേപത്തിന്റെ 41 ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. രാജ്യത്തെ ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, കടപ്പത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന പോർട്ട്‌ഫോളിയോ നിക്ഷേപങ്ങൾ 919.8 ശതകോടി റിയാലായും ഉയർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.